Wed. Jan 22nd, 2025
തിരുവനന്തപുരം:

കേരളത്തിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് കര്‍ശന മാർഗ നിർദേശം നല്‍കി ആരോഗ്യ വകുപ്പ്. കൊവിഡ് രോഗികളുമായി ഏതെങ്കിലും സാഹചര്യത്തിൽ ഇടപെട്ടിട്ടുള്ള ആരോഗ്യ പ്രവർത്തകർ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണമെന്നും ഇക്കാര്യം സ്ഥാപന മേധാവികൾ ഉറപ്പ് വരുത്തണമെന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോകുന്ന കാലയളവ് കൃത്യമായി രേഖപ്പെടുത്താനും സ്ഥാപന മേധാവികൾക്ക് നിർദ്ദേശം നൽകി. ആരോഗ്യവകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് പുതിയ മാർഗ നിർദേശം പുറത്തിറക്കിയത്.

By Athira Sreekumar

Digital Journalist at Woke Malayalam