25 C
Kochi
Thursday, September 23, 2021
Home Tags Kerala Health Department

Tag: Kerala Health Department

രണ്ട് ഡോസ് വാക്‌സിൻ എടുത്തയാൾക്ക് വീണ്ടും എടുക്കാൻ നിർദ്ദേശം

കുറ്റിപ്പുറം:2 ഡോസ് വാക്സീൻ എടുത്തയാളോട് ഒരു വാക്സീൻ കൂടി എടുക്കാ‍ൻ ആരോഗ്യവകുപ്പിന്റെ നിർദേശം. രണ്ടാമത്തെ ‍ഡോസ് വാക്സീൻ എടുത്തിട്ടും സർട്ടിഫിക്കറ്റ് ലഭിക്കാതായതോടെ ആശുപത്രിയിൽ എത്തിയപ്പോഴാണ് ആദ്യം എടുത്ത വാക്സീൻ രേഖപ്പെടുത്തിയിട്ടില്ലെന്നും ഒരു വാക്സീൻ കൂടി എടുക്കണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്.സംഭവം ചൂണ്ടിക്കാട്ടി കുറ്റിപ്പുറം സ്വദേശി കളരിക്കൽ നന്ദഗോപൻ...

സർക്കാരിന്റെ കൊവിഡ് മരണക്കണക്കിലെ ആശയക്കുഴപ്പം നീങ്ങി: വിദഗ്ദ്ധ സമിതി

തിരുവനന്തപുരം:   സംസ്ഥാനം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലെ ആശയക്കുഴപ്പം മാറിയെന്ന് വിദഗ്ദ്ധ സമിതി അധ്യക്ഷൻ ബി ഇഖ്ബാൽ. കൊവിഡ് മരണം ആണോ അല്ലയോ എന്നത് സാങ്കേതിക വിഷയമാണ്. അതിൽ സർക്കാർ നൽകിയിരിക്കുന്ന വിശദീകരണം തൃപ്തികരമാണ്. സംശയം ഉയർന്ന മരണങ്ങൾ കൂട്ടിയാൽ പോലും കേരളത്തിന്റെ മരണനിരക്ക് ഒരു ശതമാനത്തിന് താഴെയായിരിക്കുമെന്നും...

ജൂനിയർ നഴ്‌സുമാർ സമരത്തിൽ; അവസാനവർഷ നഴ്‌സിംഗ് വിദ്യാർത്ഥികളെ തിരികെവിളിക്കുന്നു

തിരുവനന്തപുരം:കൊവിഡ് പ്രതിരോധത്തിനിടെ ജൂനിയർ നഴ്സുമാർ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ നഴ്സിങ് വിദ്യാർത്ഥികളെ തിരികെ വിളിക്കുന്നു.  സർക്കാർ മെഡിക്കൽ കോളേജുകളിലെ അവസാന വർഷ ബിഎസ്‌സി, ജിഎൻഎം  വിദ്യാർത്ഥികളെയാണ് തിരികെ വിളിക്കുന്നത്.  ഈ മാസം 24 മുതൽ അക്കാദമിക് , ക്ലിനിക് ഡ്യൂട്ടിക്ക് ഹാജരാകാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടണമെന്ന് പ്രിൻസിപ്പൾമാർക്ക്...

എറണാകുളത്ത് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യ്ക്കും ഭ​ര്‍​ത്താ​വി​നും കൊവിഡ്

കൊച്ചി:ആ​ലു​വ ചൊ​വ്വ​ര പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഫീ​ല്‍‌​ഡ് സ്റ്റാ​ഫി​നും ഭ​ര്‍​ത്താ​വി​നും  കൊവിഡ് സ്ഥിരീകരിച്ചു. ഇ​തോ​ടെ  ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ  ഡോ​ക്ട​ര്‍​മാ​ര്‍ അ​ട​ക്കം ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇവർ കൊവി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ലും സ​ന്ദ​ര്‍​ശിച്ചതായാണ് റിപ്പോർട്ട്.അതേസമയം, കോഴിക്കോട് ഐഐഎമ്മിലെ കൊവിഡ് നിരീക്ഷണ  കേന്ദ്രത്തില്‍ കഴിയുകയായിരുന്ന  കുന്ദമംഗലം പന്തീര്‍പാടം...

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കായി കര്‍ശന മാർഗ നിർദേശം ഇറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് കര്‍ശന മാർഗ നിർദേശം നല്‍കി ആരോഗ്യ വകുപ്പ്. കൊവിഡ് രോഗികളുമായി ഏതെങ്കിലും സാഹചര്യത്തിൽ ഇടപെട്ടിട്ടുള്ള ആരോഗ്യ പ്രവർത്തകർ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണമെന്നും ഇക്കാര്യം സ്ഥാപന മേധാവികൾ ഉറപ്പ് വരുത്തണമെന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോകുന്ന കാലയളവ് കൃത്യമായി രേഖപ്പെടുത്താനും സ്ഥാപന മേധാവികൾക്ക് നിർദ്ദേശം നൽകി. ആരോഗ്യവകുപ്പ്...

സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്ക് സുരക്ഷാകിറ്റുകൾ അടിയന്തരമായി ലഭ്യമാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പടെയുളളയുള്ള ആശുപത്രികളിലെ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മാസ്‌ക്കുകളും വ്യക്തിഗത സുരക്ഷ ഉപകരണങ്ങളുമെത്തിക്കാന്‍ ആരോഗ്യ സെക്രട്ടറിയുടെ അടിയന്തര നിര്‍ദേശം. ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ വൈറസ് ബാധ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണിത്.  വ്യക്തിഗത സുരക്ഷ ഉപകരണങ്ങള്‍ ലഭിക്കുന്നില്ലെന്നും ഉള്ളവയ്ക്ക് ഗുണമില്ലെന്നും നേരത്തെ ആരോപണമുയർന്നിരുന്നു.  വിദേശത്തുനിന്നുള്‍പ്പടെ എത്തുന്നവരെ കണ്ട്...

കൊവിഡ് പരിശോധനയ്ക്കായി കേരളത്തിൽ 4 സര്‍ക്കാര്‍ ലാബുകള്‍ക്ക് കൂടി അനുമതി

കൊച്ചി: കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരണത്തിനായി സംസ്ഥാനത്ത് എറണാകുളം, കോട്ടയം, കണ്ണൂര്‍, മഞ്ചേരി എന്നീ 4 മെഡിക്കല്‍ കോളേജുകളില്‍ ലാബ് സൗകര്യമൊരുക്കി. എറണാകുളം മെഡിക്കല്‍ കോളേജിന് ഐസിഎംആര്‍ അനുമതി ലഭിച്ചിട്ടുണ്ട്, മറ്റ് മൂന്നിടങ്ങളിൽ ഉടൻ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ ഓഫീസ് വ്യക്തമാക്കി.നിലവിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്,...

പ്രതീക്ഷ നൽകുന്ന കേരളത്തിലെ ആരോഗ്യരംഗം

കൊവിഡ്19 ലോകമാകെ ഭീതിയുണർത്തുന്ന രീതിയിൽ പടർന്നു പിടിക്കുമ്പോൾ പ്രതിരോധപ്രവർത്തനങ്ങളിലും ആരോഗ്യരംഗത്തും മാതൃകയാവുകയാണ് കേരളമെന്ന കൊച്ചു ഇന്ത്യയിലെ ഈ കൊച്ചു സംസ്ഥാനം. ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ മൂന്നുശതമാനം വരുന്ന കേരളത്തിൽ ജനസാന്ദ്രതയുടെ കണക്കുകൾ മറ്റു സംസ്ഥാങ്ങളെക്കാൾ മൂന്നിരട്ടിയോളം വരും. ശക്തവും കൃത്യവുമായ ആരോഗ്യപരിപാലനം സാധ്യമായില്ലെങ്കിൽ കൊറോണയെ പോലുള്ള പകർച്ചവ്യാധികൾ നിയന്ത്രണാതീതമാകാൻ ഏറെ സാധ്യതയുള്ള...

കണ്ണൂരില്‍ കൊവിഡ് രോഗം സംശയിച്ചിരുന്ന ആളുടെ പരിശോധനാഫലം നെഗറ്റീവ്

കണ്ണൂർ: ദുബായിൽ നിന്നെത്തിയ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച കണ്ണൂർ പെരിങ്ങോം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ്. മൂന്നാമത്തെ പരിശോധനാഫലവും നെഗറ്റീവായതോടെ കേരളത്തില്‍ രോഗമുക്തി നേടുന്ന നാലാമത്തെയാളാണിത്. എന്നാൽ രോഗം മാറിയെങ്കിലും 14 ദിവസം നിരീക്ഷണത്തിൽ തുടരാനാണ് ഇയാളോട് നിർദ്ദേശിച്ചിരിക്കുന്നത്. ഇയാളുടെ കുടുംബത്തിൽ മറ്റാർക്കും തന്നെ ഇതുവരെ രോഗം...

ആരോഗ്യവകുപ്പിനെ അപകീർത്തിപ്പെടുത്തി എന്ന പേരിൽ ഡോ. ഷിനു ശ്യാമളനും ട്വന്റി ഫോർ ന്യൂസ് ചാനലിനെതിരെയും നടപടി

തൃശൂർ: കോവിഡ് 19 ബാധയെ സംബന്ധിച്ച് ആരോഗ്യവകുപ്പിനെയും വകുപ്പ് ഉദ്യോഗസ്ഥരെയും  അപകീർത്തിപ്പെടുത്തുന്ന രീതിയിൽ മാധ്യമങ്ങളിൽ പരാമർശം നടത്തിയ ഡോ. ഷിനു ശ്യാമളാനെതിരെയും ആ പരിപാടി സംപ്രേക്ഷണം ചെയ്‌ത മാർച്ച് ഒൻപതിന് 'ശ്രീകണ്ഠൻ നായർ ഷോ' സംപ്രേക്ഷണം ചെയ്‌ത ട്വന്റി ഫോർ വാർത്താ ചാനലിലിനെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ...