Sun. Jan 12th, 2025
ഡൽഹി:

കൊവിഡ് വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ പരാജയമാണെന്ന് വീണ്ടും ആവർത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്ക്ഡൗണിനും അണ്‍ലോക്ക് കാലയളവിനും ഇടയിലുള്ള സ്‌പെയിന്‍, ജര്‍മനി, ഇറ്റലി, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലെ കൊവിഡ് കേസുകളുമായി ഇന്ത്യയെ താരതമ്യപ്പെടുത്തിയുള്ള അഞ്ച് ഗ്രാഫുകള്‍ ട്വീറ്റ് ചെയ്താണ് രാഹുലിന്റെ വിമർശനം. പരാജയപ്പെട്ട ലോക്ക്ഡൗണ്‍ ഇങ്ങനെയാണെന്ന അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്.

ലോക്ക്ഡൗണിൽ ഇളവ് വരുത്തുമ്പോഴും രാജ്യത്ത് ദിനംപ്രതി കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുന്ന ഗ്രാഫുകളാണ് അദ്ദേഹം പുറത്തുവിട്ടത്. കൊവിഡ് കേസുകൾ കുറഞ്ഞതിന് ശേഷമാണ് ഈ രാജ്യങ്ങൾ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതെന്നും ട്വീറ്റിൽ പറയുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam