Wed. Jan 22nd, 2025
കൊച്ചി:

 
ദുബായ്, അ​ബു​ദാ​ബി, ബ​ഹ്റി​ന്‍, കു​വൈ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നിന്ന് എ​ഴു​ന്നൂ​റോ​ളം മ​ല​യാ​ളി​ക​ള്‍​ ഇന്ന് കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും. എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്സിന്റെ വി​മാ​ന​ങ്ങ​ളാ​ണ് പ്രവാസികളെ തിരികെയെത്തിക്കാൻ ക്രമീകരിച്ചിരിക്കുന്നത്. ഇന്നലെ ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലാ​യി 496 പ്ര​വാ​സി​കൾ നാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ആ​ഭ്യ​ന്ത​ര മേ​ഖ​ല​യി​ല്‍ ഇന്നലെ മാത്രം 23 സ​ര്‍​വീ​സു​ക​ള്‍ നടന്നു. ദിവസങ്ങളിൽ കൂ​ടു​ത​ല്‍ ചാ​ര്‍​ട്ടേ​ര്‍​ഡ് വി​മാ​ന​ങ്ങ​ള്‍ പ്ര​വാ​സി​ക​ളു​മാ​യി നാട്ടിലെത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam