ന്യൂഡല്‍ഹി:
കേരളത്തില്‍ കൊവിഡിന്റെ സാമൂഹികവ്യാപന സാധ്യതയറിയാന്‍ ഐസിഎംആർ പ്രത്യേക സംഘം പഠനം തുടങ്ങി. പഠനത്തിന്റെ ഭാഗമായി പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നും 1200 പേരുടെ സാമ്പിളെടുത്ത് റാൻഡം പരിശോധന നടത്തും. ആരോഗ്യവകുപ്പിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും സഹായത്തോടെയാണ് സാംപിൾ ശേഖരണം നടത്തുന്നത്.
ഓരോ ജില്ലയിൽ നിന്നും പത്ത് പഞ്ചായത്തുകളെ തിരഞ്ഞെടുത്ത് ഓരോ പഞ്ചായത്തിലെയും 40 പേരെ വീതമാണ് പരിശോധിക്കുക. രക്തത്തിലെ ആന്റിബോഡി സാന്നിധ്യമാണ് പരിശോധിക്കുക. നിലവിൽ ലക്ഷണങ്ങളോ രോഗമോ ഇല്ലാത്തവരെയാണ് പരിശോധനയ്ക്കായി തിരഞ്ഞെടുക്കുക.