Fri. Mar 29th, 2024
ന്യൂഡല്‍ഹി:

 
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗൾഫിൽനിന്ന് കേരളത്തിലേക്ക് ഇന്ന് നാല് വിമാനങ്ങളെത്തും. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം വൈകിട്ട് അഞ്ച് നാൽപ്പതിന് നെടുമ്പാശ്ശേരിയിലെത്തും. മസ്ക്കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് രണ്ടാമത്തെ വിമാനം.

വൈകിട്ട് ആറ് മുപ്പത്തഞ്ചിനാണ് വിമാനമെത്തുക. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം രാത്രി എട്ട് നാൽപ്പതിനും ദുബായിൽ നിന്ന് കണ്ണൂരിലേക്കുള്ളത് രാത്രി എട്ട് അൻപത്തഞ്ചിനുമെത്തും. അതേസമയം, വന്ദേ ഭാരതിന്റെ രണ്ടാ ഘട്ടത്തില്‍ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഒമാനില്‍ നിന്ന് പത്ത് സര്‍വ്വീസുകളുണ്ടാകും.

By Binsha Das

Digital Journalist at Woke Malayalam