Sun. Feb 23rd, 2025
മലപ്പുറം:

കൊവിഡ് രോഗം ഭേദമായി ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു 85 കാരൻ മരിച്ചു. മലപ്പുറം കീഴാറ്റൂർ കരിയമാട് സ്വദേശി വീരാൻകുട്ടിയാണ് മരിച്ചത്.  അവസാനം നടത്തിയ ഇദ്ദേഹത്തിന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. കൊവിഡ് ബാധ മൂലമല്ല ഇയാൾ മരണപ്പെട്ടതെന്നും മറ്റ് അസുഖങ്ങളാണ് മരണ കാരണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. വൃക്ക രോഗമടക്കമുള്ള അസുഖങ്ങളുള്ളതിനാല്‍ മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയായിരുന്നു ഇദ്ദേഹം. മൂന്ന് ദിവസങ്ങൾക്ക് മുൻപ് ഇയാൾക്ക് ഹൃദയാഘാതമുണ്ടായിരുന്നു എന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഒരു പരിശോധന ഫലം കൂടി വരാനിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്.

By Athira Sreekumar

Digital Journalist at Woke Malayalam