Fri. Apr 19th, 2024

തിരുവനന്തപുരം:

കൊവിഡ് 19 വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ മൂലം അവതാളത്തിലായ പരീക്ഷകളുടെ നടത്തിപ്പ് ക്രമീകരിക്കാന്‍ സംസ്ഥാം സര്‍ക്കാര്‍ പ്രത്യേക സമിതിയെ രൂപീകരിച്ചു. ആസൂത്രണ ബോര്‍ഡ് അംഗം ബി ഇക്ബാല്‍ ചെയര്‍മനായ ആറംഗ സമിതിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.

അധ്യയന നഷ്ടവും പരീക്ഷാ നടത്തിപ്പും ക്രമീകരിക്കാന്‍ രൂപീകരിച്ച സമിതി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

കൊവിഡിനെ തുടര്‍ന്ന് നിലവില്‍ വന്ന ലോക്ക് ഡൗണ്‍ വിദ്യാഭ്യാസ മേഖലയെ താളം തെറ്റിച്ചിട്ടുണ്ട്. പ്ലസ്ടു, ഡിഗ്രി ക്ലാസ്സുകളിലെ പരീക്ഷകളെല്ലാം ഇനിയും  പൂര്‍ത്തീകരിക്കാനുണ്ട്. സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമായാല്‍ മെയ് പകുതിയോടെ പരീക്ഷ തുടങ്ങാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജൂണില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ കഴിയില്ല. ജൂലൈയില്‍ അധ്യയന വര്‍ഷം ആരംഭിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.

By Binsha Das

Digital Journalist at Woke Malayalam