Sat. Apr 26th, 2025
പത്തനംതിട്ട:

 
പത്തനംതിട്ട തണ്ണിത്തോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ വീടാക്രമിക്കപ്പെട്ട പെൺകുട്ടിക്കെതിരെ കേസ്. ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ചതിന് പകർച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച ഓർഡിനൻസ് അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ഹെൽത്ത് ഇൻസ്‌പെക്ടറുടെ റിപ്പോർട്ട് പ്രകാരമാണ് കേസെടുത്തത്.

കോയമ്പത്തൂരിൽ നിന്നെത്തിയ പെൺകുട്ടി വീട്ടിൽ നിരീക്ഷണത്തിലിരിക്കെ പെൺകുട്ടിയുടെ പിതാവ് പുറത്തിറങ്ങി നടക്കുന്നുവെന്ന തരത്തിൽ വാട്സാപ്പിൽ പ്രചാരം നടന്നിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതിന് പിന്നാലെയാണ് കഴിഞ്ഞ ആഴ്ച ഇവരുടെ വീടിനു നേരെ ആക്രമണമുണ്ടായത്.