Sat. Apr 27th, 2024
ന്യൂയോർക്ക്:

 
ബ്രോങ്ക്സ് മൃഗശാലയിലെ ഒരു കടുവയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അമേരിക്കയിൽ ആദ്യമായിട്ടാണ് ഒരു മൃഗത്തിന് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. നാലു വയസ്സുള്ള നാദിയ എന്ന കടുവയ്ക്കും മറ്റ് കടുവകൾക്കും സിംഹത്തിനുമാണ് വൈറസ് ബാധിച്ച് അസുഖം വന്നിട്ടുള്ളത്. മൃഗശാലയിലെ ഒരു ജോലിക്കാരനിൽ നിന്നാണ് രോഗം പകർന്നതെന്നു കരുതപ്പെടുന്നു. മാർച്ച് 27 മുതലാണ് മൃഗങ്ങളിൽ ഒന്ന് ആദ്യമായി രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയതെന്നും, അവയ്ക്ക് കുഴപ്പമൊന്നുമില്ലെന്നും, ഉടൻ രോഗം ഭേദമാവുമെന്നു വിശ്വസിക്കുന്നുവെന്നും മൃഗശാല അധികൃതർ പറഞ്ഞു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ച്ചാത്തലത്തിൽ മാർച്ച് 16 മുതൽ മൃഗശാലയിലേക്ക് കാഴ്ചക്കാർക്ക് പ്രവേശനം അനുവദിക്കുന്നില്ല.