Fri. Mar 29th, 2024
കൊച്ചി:

ജില്ലയിലെ തന്നെ വലിയ മത്സ്യ മാർക്കറ്റായ ചമ്പക്കര മാർക്കറ്റിൽ നിന്നും മാലിന്യം പുഴയിലേക്ക് തള്ളുന്നു. മാർക്കറ്റിനോട് ചേർന്നുള്ള പുഴയിലേക്കാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത്. ചമ്പക്കര-പെരീക്കാട് പാലത്തിനരികെ പുഴയിൽ മാലിന്യങ്ങൾ തള്ളിയിരുന്നത് തടഞ്ഞതിനെ തുടർന്നാണ് പാലത്തിന്റെ മറുഭാഗത്ത് മാലിന്യം ഇടുന്നത് ചിലർ പതിവാക്കിയിരിക്കുന്നതെന്ന് മാർക്കറ്റിലെ കച്ചവടക്കാർ തന്നെ പറയുന്നു.+