25 C
Kochi
Thursday, September 16, 2021

Daily Archives: 24th February 2020

ജപ്പാൻ: രാജ്യത്തെ വാഹനവിപണിയില്‍ ജാപ്പനീസ് ബ്രാന്‍ഡുകള്‍ തന്നെ ഒന്നാംസ്ഥാനത്ത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ജാപ്പനീസ് കമ്പനികളുടെ പണി വിഹിതം 8.09 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ, അതായത് 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെയുള്ള ആദ്യ പത്ത് മാസങ്ങളിലെ കണക്കനുസരിച്ചാണ് ഈ വര്‍ദ്ധനവ്.
രാജ്യങ്ങള്‍ കടന്ന് രാജ്യങ്ങളിലേക്ക് പടര്‍ന്ന് പിടിച്ച് കൊറോണ. ചൈനയില്‍ വൈറസ് ബാധയേറ്റ് 150 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായി ദേശീയ ആരോഗ്യ കമ്മീഷൻ തിങ്കളാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്താകമാനം മരണസംഖ്യ 2,592 ആയി.ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷന്‍ രാജ്യത്ത് 409 പുതിയ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ഹ്യൂബെ പ്രവിശ്യയിലാണ്. ഇതോടെ 77,150 ഓളം കേസുകളാണ് ചൈനയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ചൈനയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കണ്ട ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രതിസന്ധിയാണ്...
ജർമ്മനി: ജർമ്മൻ വാഹന നിർമാതാക്കളായ പോർഷെ യൂറോപ്പിലെ ഏറ്റവും ശക്തമായ ഫാസ്റ്റ് ചാർജിംഗ് പാർക്ക് ജർമ്മനിയിൽ  പോർഷെ ടർബോ ചാർജിംഗ് എന്ന പേരിൽ തുറന്നു. അനുയോജ്യമായ ഇവി വേഗത്തിൽ ചാർജ് ചെയ്യുന്നതിന് പന്ത്രണ്ട് 350 കിലോവാട്ട് സ്റ്റേഷനുകളും, ചെറിയ ടോപ്പ് അപ്പുകൾക്കായി 22 കിലോവാട്ടും വിതരണം  ചെയ്യുന്നു. മാർച്ച് അവസാനം വരെ പ്രവർത്തിക്കുന്ന ഒരു പൈലറ്റ് ഘട്ടത്തിൽ, എല്ലാ ഉപയോക്താക്കൾക്കും ദ്രുത ചാർജിംഗ് സൗജന്യമായിരിക്കും.
തിരുവനന്തപുരം: സ്വർണം പവന് ഒരു രൂപ കൂടി 4327 രൂപയായി. പവന് 34,616 രൂപയ്ക്കാണ് ഇന്നത്തെ വിപണി. പെട്രോളിന് 10 പൈസ കുറഞ്ഞ് 75 രൂപ 35 പൈസയായി. ഡീസലിനും 10 പൈസ കുറഞ്ഞ് 69 രൂപ 61 പൈസയായി.
ദില്ലി: ആഫ്രിക്കയിലെ സെനഗലിൽ പിടിയിലായ  മുംബൈ അധോലോക നേതാവ് രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചു.  എയര്‍ഫ്രാന്‍സ് വിമാനത്തില്‍ പാരീസ് വഴിയാണ് തിങ്കളാഴ്ച രാവിലെയോടെ  രവി പൂജാരിയെ ബെംഗളൂരുവില്‍ എത്തിച്ചത്. ഇയാളെ ഇന്ന് തന്നെ  ബെംഗളൂരുവിലെ കോടതിയില്‍ ഹാജരാക്കുമെന്ന് കര്‍ണാടക ഡിജിപി അറിയിച്ചു.മുംബൈ അധോലോക നേതാവ് ഛോട്ടാരാജന്റെ അടുത്തയാളായ രവി പൂജാരിയുടെ പേരില്‍ കര്‍ണാടകയിലെ 90 കേസുകൾ ഉൾപ്പെടെ 200 കുറ്റകൃത്യങ്ങളാണ് ഉള്ളത്.  സെനഗലില്‍നിന്ന് ജാമ്യം നേടി മുങ്ങിയ രവി പൂജാരി  അന്തോണി ഫെര്‍ണാണ്ടസ് എന്ന പേരിലാണ്...
പോസ്റ്റ് ഓഫീസുകളിൽ പത്ത് വർഷത്തിലേറെയായി അനക്കമില്ലാതെ കിടക്കുന്ന നിക്ഷേപങ്ങൾ കേന്ദ്ര ക്ഷേമനിധിയിലേക്ക് മാറ്റാൻ തീരുമാനം. സേവിങ്സ് ബാങ്ക് അക്കൗണ്ട്, പോസ്റ്റ് ഓഫീസ് സേവിങ്സ് സ്കീം, സേവിങ്സ് ബാങ്ക് അക്കൗണ്ട് ഡിസ്കണ്ടിന്യൂഡ്, ടേം ഡെപ്പോസിറ്റ്, കിസാൻ വികാസ് പത്രിക, പിപിഎഫ് തുടങ്ങിയ വിഭാഗത്തിൽ കിടക്കുന്ന നിക്ഷേപങ്ങളാണ് സിറ്റിസൺ വെൽഫെയർ ഫണ്ടിലേക്ക് മാറ്റുക.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതി ഒന്നാം വാർഷിക ദിനത്തിൽ 50,850 കോടിരൂപ ഇതുവരെ കർഷകർക്ക് നൽകിയതായി കാര്‍ഷികമന്ത്രാലയം അറിയിച്ചു. രജിസ്ട്രര്‍ ചെയ്ത കര്‍ഷകര്‍ക്ക് മൂന്ന് ഗഡുക്കളായി ഒരു സാമ്പത്തിക വർഷം ആറായിരം രൂപാ വീതം ലഭിക്കുന്ന പദ്ധതിയാണ് ഇത്. ഈ വർഷത്തെ കണക്ക് അനുസരിച്ച് 8 കോടിയിൽ അധികം കര്‍ഷക കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യം നൽകിയിട്ടുണ്ട്.
ദില്ലി: ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ മാർച്ച് ഒന്ന് മുതൽ കഴിയില്ലെന്ന് ഇന്ത്യന്‍ ബാങ്കുകൾ അറിയിച്ചു. ഇതിനു പകരമായി 200 രൂപയുടെ നോട്ടുകള്‍ അധികമായി എടിഎമ്മുകളില്‍ നിറയ്ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിരവധി ആളുകളാണ് 2000 രൂപ നോട്ടുകള്‍ മാറാൻ ഇതേ തുടർന്ന് ബാങ്കുകളിൽ എത്തുന്നത്.
ദില്ലി: കേന്ദ്രസർക്കാരിനും ഉത്തർപ്രദേശ് സംസ്ഥാന സർക്കാരിനും ഓഹരിയുള്ള തെഹ്‌രി ഹൈഡ്രോ പവർ കോംപ്ലക്സ്, നോർത്ത് ഈസ്റ്റേൺ ഇളക്ട്രിക് പവർ കോർപറേഷൻ എന്നിവയുടെ ഓഹരികൾ വിറ്റഴിക്കാൻ തീരുമാനം. ഇന്ത്യയുടെ മറ്റൊരു പൊതുമേഖലാ സ്ഥാപനമായ നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ആണ് ഓഹരി ഏറ്റെടുക്കുന്നത്. ഓഹരികൾ വിറ്റഴിച്ച് നടപ്പ് സാമ്പത്തിക വർഷത്തിൽ 65000 കോടി നേടുക എന്നതാണ് ഇതോടെ ലക്ഷ്യമിടുന്നത്.
ബഹ്‌റൈനിലും കുവൈത്തിലും കൊറോണ വൈറസ് ( കോവിഡ് 19) സ്ഥിതീകരിച്ചു. കുവൈറ്റിൽ മൂന്ന് പേർക്കും ബഹ്‌റൈനിൽ ഒരാൾക്കുമാണ് കൊറോണ സ്ഥിതീകരിച്ചിരിക്കുന്നത്. ഇവർ രണ്ട് പേരും ഈ അടുത്തിടെ ഇറാനിൽ നിന്ന് യുഎഇയിലേക്ക് എത്തിയവരാണെന്ന് ഇരു രാജ്യങ്ങളുടെയും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.  ഇറാനില്‍ ഇതുവരെ 12 പേരാണ് കൊറോണ ബാധയില്‍ മരണപ്പെട്ടത്.അതേസമയം, ദക്ഷിണ കൊറിയയിലും കൊറോണ പടർന്ന് പിടിച്ചുകൊണ്ടിരിക്കുകയാണ്.  ഇതുവരെ 763 പേര്‍ക്കാണ് ദക്ഷിണ കൊറിയയില്‍ കൊറോണ സ്ഥിതീകരിച്ചിട്ടുള്ളത്. ചൈനയിൽ കൊറോണ മരണം ...