22 C
Kochi
Tuesday, September 28, 2021

Daily Archives: 24th February 2020

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷനായി തിരിച്ചെത്തണമോയെന്നു തീരുമാനിക്കേണ്ടത് രാഹുൽ ഗാന്ധിയാണെന്നും  നേതൃത്വപ്രതിസന്ധി പരിഹരിക്കുന്നതിന് പാർട്ടി മുൻഗണന നൽകണമെന്നും ശശി തരൂർ എംപി. ഇടക്കാല അധ്യക്ഷയ്ക്കു പകരം ദീർഘകാല നേതാവിനെ തിരഞ്ഞെടുത്തുകൊണ്ട് തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.  പാർട്ടിയെ തിരിച്ചുകൊണ്ടുവരാൻ രാഹുൽ ഗാന്ധിയെക്കാൾ മികച്ച ആളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയാദ്: ഇറാനിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യം പരിഗണിച്ച് ഇറാൻ യാത്രയ്ക്ക് വിലക്കേർപ്പെടുത്തി സൗദി. വിലക്ക് ലംഘിക്കുന്നവരെ സൗദിയിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്നും ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ രോഗബാധയേറ്റാൽ സ്ഥിതീകരിക്കാനുള്ള പരമാവധി സമയപരിധി കഴിയാതെ ഇറാൻ സന്ദർശിച്ച മറ്റ് രാജ്യക്കാർ സൗദിയിൽ പ്രവേശിക്കുന്നതിലും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
വെല്ലിംഗ്ടൺ ടെസ്റ്റിൽ 10 വിക്കറ്റിന് ന്യുസീലൻഡ് ഇന്ത്യയെ തോൽപ്പിച്ചു. ന്യുസീലൻഡ് ഓപ്പണർമാർ രണ്ട് ഓവറിനുള്ളിൽ തന്നെ കളി പൂർത്തിയാക്കുകയായിരുന്നു.  ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 165 റണ്‍സ് നേടിയപ്പോള്‍ 348 റണ്‍സിന് ന്യുസീലൻഡ് ഓൾ ഔട്ടായി. രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി മായങ്ക് അഗര്‍വാള്‍ മാത്രമാണ് നല്ല പ്രകടനം കാഴ്ചവെച്ചത്.
ദില്ലി: ഷഹീൻബാഗിലെ സമരക്കാരുമായി ചർച്ച ചെയ്യാൻ നിയോഗിച്ച മധ്യസ്ഥ സംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. സംഘത്തിലെ അംഗങ്ങളായ സാധന രാമചന്ദ്രൻ, സഞ്ജയ് ഹെഡ്ഗേ എന്നിവർ സമരക്കാരുമായി നാല് തവണ ചർച്ച ചെയ്ത ശേഷമാണ് റിപ്പോർട്ട് നൽകുന്നത്. സമരം സമാധാനപരമെന്ന് കോടതി നിയോഗിച്ച മധ്യസ്ഥ സംഘാംഗമായ വജാഹത്ത് ഹബീബുള്ള മുൻപ് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
അഹമ്മദാബാദ്: 36 മണിക്കൂർ നീണ്ടുനില്‍ക്കുന്ന സന്ദർശനത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  ഇന്ത്യന്‍ സമയം കൃത്യം 11.40ന് അഹമ്മദാബാദിലെത്തി. ട്രംപിനോടൊപ്പം ഭാര്യ മെലാനിയ ട്രംപ് മകൾ ഇവാങ്ക മരുമകൻ ജാറദ് കഷ്നർ അമേരിക്കൻ ഊർജ്ജ സെക്രട്ടറി, വാണിജ്യ സെക്രട്ടറി,  ദേശീയ സുരക്ഷ ഉപദേഷ്ടാവ് എന്നിവരും എത്തി. എയർഫോഴ്‌സ് വൺ വിമാനത്തിലെത്തിയ ലോകനായകനെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നേരിട്ടെത്തി. ഔദ്യോഗിക സ്വീകരണത്തിന് ശേഷം 22...
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലൻ ഷുഹൈബും താഹ ഫസലും സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് എൻഐഎ കോടതി പരിഗണിക്കും. കസ്റ്റഡി ചോദ്യം ചെയ്യൽ അവസാനിച്ചെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഇരുവരും ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ അന്വേഷണ ഏജൻസി ജാമ്യാപേക്ഷയെ എതിർക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.UA
തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദന കേസ് അന്വേഷണത്തിന്റെ ഭാഗമായി മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ ബാങ്ക് ലോക്കർ തുറ‍ന്ന് പരിശോധിക്കാനുളള നീക്കത്തിൽ വിജിലൻസ്. ഇതിനായി അധികൃതർ ബാങ്കിന് നോട്ടീസ് നൽകിയിട്ടുണ്ട്. കേസ് അന്വേഷിക്കാൻ പത്തംഗ സംഘത്തെ ചുമതലപ്പെടുത്തിയ ശേഷമാണ് പുതിയ നീക്കം. ശിവകുമാർ ഉള്‍പ്പെടെ നാലു പേരുടെയും സ്വത്തു വിവരങ്ങള്‍ പ്രത്യേകമായി അന്വേഷിക്കാനാണ് വിജിലൻസിന്റെ തീരുമാനം.
കൊച്ചി:   സ്‌കൂൾ മാനേജ്‌മെന്റിന്റെ വീഴ്ച കാരണം പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷ എഴുതാനാവാതെ കൊച്ചിയിൽ 29 വിദ്യാര്‍ത്ഥികൾ. കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതാനാവാതെ പ്രതിസന്ധിയിലായിരിക്കുന്നത്. രജിസ്ട്രേഷന്‍ അപ്രൂവ് ആയില്ലെന്നാണ് മാനേജ്മെന്റ് അറിയിച്ചതെന്നും മാനേജ്മെന്റിന്റെ വീഴ്ചയെ തുടർന്നാണ് ഈ അവസ്ഥയുണ്ടായിരിക്കുന്നതെന്നും സ്‌കൂൾ കവാടത്തിന് മുൻപിൽ ഉപരോധിക്കുന്ന വിദ്യാർത്ഥികളും മാതാപിതാക്കളും അറിയിച്ചു.സ്‌കൂളിന് അംഗീകാരം ഇല്ലായെന്ന സത്യം മാനേജ്‍മെന്റ് മറച്ചു വെച്ചിരിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു. എന്നാൽ സംഭവത്തിൽ ഇതുവരെ മാനേജ്‍മെന്റ് പ്രതികരിച്ചിട്ടില്ല.
#ദിനസരികള്‍ 1042   ആചാരങ്ങള്‍ ആഘോഷങ്ങള്‍ എന്ന പേരില്‍ പ്രൊഫസര്‍ അരവിന്ദാക്ഷന്‍ എഴുപത്തിരണ്ടു പേജുമാത്രം വരുന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് പ്രസാധകര്‍. ഏതോ കാലങ്ങള്‍ മുതല്‍ ജനത തുടര്‍ന്നു വരുന്ന ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും അവ ഏതേതു വിധത്തിലാണ് ഇന്നു കാണുന്ന രീതിവിധാനങ്ങളിലേക്ക് എത്തിച്ചേര്‍ന്നത് എന്നതിനെക്കുറിച്ചുമാണ് ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നത്.“നമ്മളിന്ന് പുലര്‍ത്തിപ്പോരുന്ന ആചാരങ്ങള്‍ക്കും ആഘോഷിക്കുന്ന ഉത്സവങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അവയുടെ മഹത്വത്തേയും സമാദരണീയതയേയും എടുത്തു പറയുന്നവര്‍ ഈ...
ദില്ലി: പൗരത്വ നിയമ ഭേതഗതിയ്‌ക്കെത്തിരെ ദില്ലിയിലും അലിഗഡിലും നടന്ന പ്രതിഷേധങ്ങൾക്കിടെ ആക്രമം. ഈസ്റ്റ് ദില്ലിയിലെ ജാഫറാബാദിലെ പൗരത്വ പ്രതിഷേധക്കാർക്ക് നേരെ നിയമ അനുകൂലികൾ ആക്രമം അഴിച്ചുവിടുകയായിരുന്നു. ഒരു ട്രാക്ടർ നിറയെ കല്ലുകളുമായി എത്തിയ ബിജെപി നേതാവ് കപിൽ മിശ്രയും സംഘവും പ്രതിഷേധക്കാരെ കല്ലെറിഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്നാണ് ഫേസ്ബുക്കിൽ പ്രചരിക്കുന്നത്. ആക്രമത്തിന്റെ ദൃശ്യങ്ങളും ഇതോടൊപ്പമുണ്ട്.ആക്രമണത്തിന് എതിരെ പ്രതിഷേധക്കാർ പ്രതികരിക്കാൻ തുടങ്ങിയതോടെ ജാഫറാബാദിൽ തെരുവ് യുദ്ധം തന്നെയാണ് അരങ്ങേറിയത്. പൊലീസിന് നേരെയും കല്ലേറുണ്ടായി. ജാഫറാബാദിലെ മെട്രോ സ്റ്റേഷന് സമീപമുള്ള റോഡ് സ്ത്രീകൾ...