Wed. May 8th, 2024
അബുദാബി:

അപകട സ്ഥലങ്ങളില്‍ അടിയന്തര ഘട്ടങ്ങളില്‍ വിന്യസിക്കാന്‍ കഴിയുന്ന അഗ്നിശമന റോബോട്ട് അബുദാബിയില്‍ പരീക്ഷിച്ചു. കാറ്റര്‍പില്ലര്‍ ട്രാക്കിലെ ടര്‍ബൈന്‍ ടി എ എഫ് 35 റോബോര്‍ട്ടാണ് വെള്ളവും നുരയും പുറംതള്ളുക വഴി തീ അണക്കുന്നത്. 300 മീറ്റര്‍ അകലെ നിന്ന് ക്രൂവിന് വിദൂരമായി വാഹനം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ആദ്യത്തെ റോബോര്‍ട്ട് സിഡ്‌നിയിലെ അഗ്നിശമന സേനാംഗങ്ങള്‍ 2015ലാണ് പുറത്തിറക്കിയത്.