24 C
Kochi
Monday, September 27, 2021

Daily Archives: 6th February 2020

 കാലിഫോർണിയ:  ലിങ്ക്ഡ്ഇൻ സിഇഒ ജെഫ് വീനർ സ്ഥാനമൊഴിയുന്നു.  ജൂൺ 1 ന് 11 വർഷത്തിനുശേഷം കമ്പനിയുടെ സിഇഒ സ്ഥാനം ഒഴിയുമെന്നും ലിങ്ക്ഡ്ഇൻ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുമെന്നും ജെഫ് വീനർ ബുധനാഴ്ച ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ അറിയിച്ചു. എന്റെ അടുത്ത നാടകത്തിനുള്ള സമയമാണിത് എന്നാണ് വീനർ   അറിയിച്ചത്. ലിങ്ക്ഡ്ഇന്റെ ഉൽപ്പന്ന മേധാവി റയാൻ റോസ്‌ലാൻസ്‌കിയെ അടുത്ത സിഇഒ ആയി തിരഞ്ഞെടുത്തു. 2016 ൽ 26.2 ബില്യൺ ഡോളറിന്റെ ഇടപാടിൽ മൈക്രോസോഫ്റ്റ്...
ന്യൂഡൽഹി: കശ്മീരിന്‍റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370  എടുത്ത് കളഞ്ഞതിന് ശേഷം എര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ പ്രതീക്ഷയ്ക്കും നിരാശയ്ക്കും ഇടയിലാണ് കശ്മീരിലെ ജനങ്ങളുള്ളതെന്ന് ബോളിവുഡ് നടിയായിരുന്ന സൈറ വസീം. ആഗ്രഹങ്ങള്‍ക്കും ജീവിതത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ആജ്ഞകള്‍ക്ക് നടുവളച്ച് എന്തിനാണ് തങ്ങളെ പോലുള്ളവർ ജീവിക്കുന്നതെന്നും താരം ചോദിക്കുന്നു. ഇൻസ്ട്രഗ്രാമിൽ വൈകാരികമായ ഒരു കുറിപ്പിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കളമശ്ശേരി:കളമശ്ശേരി കെെപ്പടമുകള്‍ പ്രദേശത്ത് വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ കൊടുത്ത സ്ഥലത്ത്  ഭൂമാഫിയയുടെ ഒത്താശയോടുകൂടി സ്ഥല ഉടമ ഏക്കറുകണക്കിന് വരുന്ന പാടം മണ്ണിട്ട് നികത്തുന്നു. ഇരുട്ടിന്‍റെ മറവിലാണ് ലോറികളില്‍ ടണ്‍ കണക്കിന് മണ്ണെത്തിച്ച് കുറച്ച് ഭാഗം നികത്തിയിരിക്കുന്നത്.രണ്ടാഴ്ച മുമ്പാണ് പ്രദേശത്ത് പാടം നികത്താന്‍  ഊര്‍ജിതമായ നീക്കം സ്ഥലഉടമ തുടങ്ങിയത്.  കളമശ്ശേരി നഗരസഭ 20-ാം വാര്‍ഡിലെ ഏഴരഏക്കറോളം വരുന്ന പാടശേഖരമാണ് സ്വകാര്യ വ്യക്തിയായ എഎം അബൂബക്കറും കുടുംബവും ചേര്‍ന്ന് മണ്ണിട്ട്...
ബ്രിട്ടൻ: ദക്ഷിണേന്ത്യയിൽ കുട്ടികളെ കടത്തുന്നതിനെതിരെ പോരാടാനായി ബ്രിട്ടൻ ചാൾസ് രാജകുമാരന്റെ നേതൃത്വത്തിലുള്ള  ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റിന്റെ അംബാസഡറായി യുഎസ് പോപ്പ് ഗായിക കാറ്റി പെറിയെ തിരഞ്ഞെടുത്തു. കുട്ടികൾക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ അംബാസഡർ കൂടിയായ പെറി നവംബറിൽ ഇന്ത്യ സന്ദർശനത്തിനിടെ മുംബൈയിൽ നടന്ന യോഗത്തിൽ അവതരിപ്പിച്ച പദ്ധതികളാണ് ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റിനെ ആകർഷിച്ചത്. കുട്ടികളുടെ സംരക്ഷണ ഫണ്ടിന്റെ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടതിനും ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റ് ദക്ഷിണേഷ്യയിൽ ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഭാഗമാകാൻ സാധിക്കുന്നതിൽ...
ബോംബെ: ഏഷ്യന്‍ വിപണികളുടെ ചുവടുപിടിച്ച്‌ രാജ്യത്തെ ഓഹരി സൂചികകളിലും നേട്ടംതുടരുന്നു. സെന്‍സെക്‌സ് 100ലേറെ പോയന്റ് ഉയര്‍ന്നു. നിഫ്റ്റിയാകട്ടെ പന്ത്രണ്ടായിരത്തി ഒരുന്നൂറ്റി മുപ്പത്തി ഒന്നിലെത്തി.  അവന്യു സൂപ്പര്‍മാര്‍ക്കറ്റിന്റെ ഓഹരി വില നാലുശതമാനമുയര്‍ന്ന് 2346 ലെത്തി. യെസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, വേദാന്ത, ഐഒസി, വിപ്രോ, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.കൊറോണ ചൈനയെ വ്യാപകമായി ബാധിച്ചെങ്കിലും ഏഷ്യന്‍ സൂചികകളുടെ കരുത്ത്...
വാഷിംഗ്‌ടൺ: ലോകബാങ്ക് ചീഫ് എക്കണോമിസ്റ്റായ പെനലോപ്പി കോജിയാനോ ഗോള്‍ഡ്ബര്‍ഗ് രാജിവെക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് 1ന് സ്ഥാനമൊഴിയുമെന്നും, യേല്‍ യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപികയായി സേവനമനുഷ്ടിക്കാനാണ് തീരുമാനമെന്നും രാജിസന്നദ്ധത അറിയിച്ച് ഗോള്‍ഡ്ബര്‍ഗ് അയച്ച കത്തില്‍ പറയുന്നു. സ്ഥിര നിയമനമുണ്ടാകുന്നത് വരെ റിസര്‍ച്ച് ഡയറക്ടര്‍ ആര്‍ട് ക്രായ് ചീഫ് എക്കണോമിസ്റ്റായി പ്രവര്‍ത്തിക്കുമെന്ന് ലോക ബാങ്ക് പ്രസിഡണ്ട് ഡേവിഡ് മാല്‍പാസ് പറ‍ഞ്ഞു.   
പൊന്നുരുന്നി:ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ വന്നതോടെ വെെറ്റില സെന്‍റ് റീത്താസ് റോഡിന് സമീപമുള്ള പുഞ്ചത്തോടിനും മോചനം ലഭിച്ചു. കാലങ്ങളായി മാലിന്യകൂമ്പാരമായിരുന്ന പുഞ്ചത്തോടിനെ ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടികള്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവില്‍ തുടങ്ങികഴിഞ്ഞു.ഡിവിഷന്‍ 48ല്‍ ഉള്‍പ്പെട്ട ഒന്നരകിലോ മീറ്റര്‍ ദെെര്‍ഘ്യമുള്ള പുഞ്ചത്തോടില്‍ ആദ്യപടിയെന്നോണം  കുറച്ച് ഭാഗം ചെളികോരി വൃത്തിയാക്കി. പുഞ്ചത്തോടും പരിസരപ്രദേശവും ജില്ലാ കളക്ടര്‍ എസ് സുഹാസ് സന്ദര്‍ശിച്ച് പദ്ധതി വിലയിരുത്തിയിരുന്നു.പുഞ്ചത്തോടിലെ മുഴുവന്‍ ചെളിയും കോരി വൃത്തിയാക്കുന്നതിലൂടെ നീരൊഴുക്ക് സുഗമമാകും....
തിരുവനന്തപുരം: ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന ക​​​രാ​​​റു​​​കാ​​​രു​​​ടെ ഡി​​​സം​​​ബ​​​ര്‍ 31വ​​​രെ​​​യു​​​ള്ള അ​​​ഞ്ചു​​​ല​​​ക്ഷ​​​ത്തി​​​ല്‍ താ​​​ഴെ​​​യു​​​ള്ള ബി​​​ല്ലു​​​ക​​​ള്‍ ഫെബ്രുവരി പ​​​ത്തി​​​ന​​​കം കൊ​​​ടു​​​ത്തു തീ​​​ര്‍​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി ​​​തോ​​​മ​​​സ് ഐ​​​സ​​ക് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു. ബി​​​ല്ലു​​​ക​​​ള്‍ മാ​​​റാ​​​ത്ത​​​തി​​​നാ​​​ല്‍ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ പു​​​തി​​​യ ക​​​രാ​​​റു​​​ക​​​ള്‍ ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ ആ​​​രും ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ലെ​​​ന്നും ഇ​​​തു ത​​​ദ്ദേ​​​ശ ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി​​​യെ​​​ന്നും ആ​​​രോ​​​പി​​​ച്ചു പ്ര​​​തി​​​പ​​​ക്ഷ​​​വും ബി​​​ജെ​​​പി​​​യും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ നി​​​ന്ന് ഇ​​​റ​​​ങ്ങി​​​പ്പോ​​​യിരുന്നു.അ​​​ഞ്ചു ല​​​ക്ഷ​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ലു​​​ള്ള ബി​​​ല്ലു​​​ക​​​ള്‍ ഡി​​​സ്കൗ​​​ണ്ട് ചെ​​​യ്തു ന​​​ല്‍​​​കു​​​ന്ന​​​തു വൈ​​​കി​​​യ​​​ത് സോ​​​ഫ്റ്റ്വെ​​​യ​​​ര്‍ ത​​​ട​​​സം മൂ​​​ല​​​മാണെന്നും ഡിസ്കൗ​​​ണ്ടിം​​​ഗ് ഉ​​​ത്ത​​​ര​​​വ്...
തൃപ്പൂണിത്തുറ:തൃപ്പൂണിത്തുറ റിഫെെനറി റോഡില്‍ സ്റ്റീല്‍ യാര്‍ഡിന് മുന്‍വശം അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന ലോറികളുടെ എണ്ണം ദിനംപ്രതി കൂടുന്നു. ഇരുവശങ്ങളിലുമുള്ള ചരക്ക് ലോറികളുടെ പാര്‍ക്കിങ് മൂലം മേഖലയില്‍ ഗതാഗതകുരുക്ക് ഉണ്ടാകുന്നത് പതിവ് സംഭവമാകുന്നു.റിഫെെനറി റോഡില്‍ എല്ലാ ഭാഗത്തും അനധികൃതമായി ലോറികള്‍ പാര്‍ക്ക് ചെയ്യുന്നുണ്ടെങ്കിലും സ്റ്റീല്‍ യാര്‍ഡിന് മുന്‍വശമാണ് ഇത്തരത്തിലുള്ള പാര്‍ക്കിങ്ങ് ഏറ്റവും രൂക്ഷം. ഇതിനാല്‍ ഒട്ടേറെ അപകടങ്ങളാണ് പ്രദേശത്ത് ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.കാല്‍നടയാത്രക്കാര്‍ക്കും ഇത്തരത്തിലുള്ള അനധികൃത പാര്‍ക്കിങ്ങ് ഒട്ടേറെ അസൗകര്യങ്ങള്‍...
ലക്നൗ: സുപ്രീം കോടതി വിധിയെ തുടർന്ന് അയോധ്യയിൽ മുസ്ലിം പള്ളി നിർമ്മിക്കാനായി ഉത്തർപ്രദേശ് സർക്കാർ അഞ്ച്‌ ഏക്കർ ഭൂമി അനുവദിച്ചു. ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ട സ്ഥലത്തു നിന്നും 25 കിലോമീറ്റർ അകലെ ധനിപുരിലെ ലക്‌നൗ ഹൈവേക്ക് സമീപമാണ് ഭൂമി നൽകിയത്. പള്ളി നിർമ്മാണത്തിന് കണ്ടെത്തിയ മൂന്ന് സ്ഥലങ്ങളുടെ വിവരങ്ങൾ നേരത്തെ കേന്ദ്രത്തിന് നൽകിയിരുന്നു. ഇതിൽ നിന്നാണ് സ്ഥലം തിരഞ്ഞെടുത്തത്.പരിക്രമ പരിധിക്ക് പുറത്താണ് ഭൂമി അനുവദിച്ചത്. അയോദ്ധ്യ നഗരത്തിന് ചുറ്റുമുള്ള 42...