24 C
Kochi
Tuesday, December 7, 2021

Daily Archives: 6th February 2020

ഭൂട്ടാൻ: ഇന്ത്യ, ബംഗ്ളാദേശ്, മാലദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ചെലവ് വർധിപ്പിക്കാൻ ഭൂട്ടാൻ ഔദ്യോഗികമായി തീരുമാനിച്ചു. ഇത് സംബന്ധിച്ച പ്രമേയം ഭൂട്ടാൻ പാർലമെന്റ് പാസാക്കി. ഇനിമുതൽ രാജ്യം സന്ദർശിക്കുന്ന ഇന്ത്യക്കാരിൽ നിന്ന്  'സുസ്ഥിര വികസന' ഫീസ് എന്ന പേരിൽ ദിവസേന 1200 രൂപ വീതം വാങ്ങും. അഞ്ചുവയസ്സുവരെയുള്ള കുട്ടികളെ ചാർജ്ജിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജപ്പാൻ: ജപ്പാനിൽ 3,700 യാത്രക്കാരുള്ള ക്രൂയിസ് ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസില്‍ 10 പേർക്ക് കൊറോണ വൈറസ്  എന്ന പോസിറ്റീവ് റിപ്പോര്‍ട്ട് കിട്ടിയതായി ജപ്പാന്‍ ആരോഗ്യമന്ത്രി കട്സുനോബു കറ്റോ പറഞ്ഞു.  കപ്പിലിലുള്ള എല്ലാവരേയും രണ്ടാഴ്ചത്തേക്ക് കരയ്ക്കിറക്കില്ലെന്നും കപ്പലില്‍ തന്നെ ചികിത്സ നല്‍കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. തുറമുഖ നഗരമായ യോകോഹാമയിൽ തിങ്കളാഴ്ച രാത്രി മുതൽ ഡയമണ്ട് പ്രിന്‍സസ് കപ്പൽ കരയ്ക്കടുപ്പിക്കാതെ കടലില്‍ തന്നെ നിർത്തിയിട്ടിരിക്കുകയാണ്.
ചൈന:    പുതിയ കൊറോണ വൈറസിന്റെ പടർച്ച അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പാരമ്യത്തിലെത്തുമെന്നും അതിനുശേഷം കുറഞ്ഞു  തുടങ്ങുമെന്നും ചൈനയിലെ ആരോഗ്യ വിദഗ്ദർ. അടുത്ത പത്ത് മുതൽ പതിനാല് ദിവസം വരെ  വൈറസ് ബാധിച്ചവരുടെ എണ്ണം ഉയരുമെന്നാണ് വിലയിരുത്തൽ. അതേസമയം,  ചൈനയിലെ വിവിധ ഇടങ്ങളിൽ പുറത്തിറങ്ങാൻ അനുമതി നൽകിയവരുടെ എണ്ണത്തിൽ കൂടുതൽ നിയന്ത്രണം വരുത്തി.  അവശ്യവസ്തുക്കൾ വാങ്ങാനും മറ്റും ഒരു വീട്ടിലെ ഒരാൾക്കു മാത്രം 2 ദിവസത്തിലൊരിക്കൽ  മാത്രം പുറത്തിറങ്ങാനാണ് പല വൻ...
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ നടന്ന സെനറ്റിലെ അതിവേഗ വിചാരണ അവസാനിച്ചു. ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 2 .30 ന് വോട്ടെടുപ്പ് നടക്കും. 100 അംഗ സെനറ്റിൽ  67 പേരുടെ പിന്തുണ ലഭിച്ചാൽ മാത്രമേ ട്രംപിനെ പുറത്താക്കാനാകൂ. എന്നാൽ അതിനുള്ള സാധ്യത കാണുന്നില്ലെന്നാണ് യു എസ് വൃത്തങ്ങൾ പറയുന്നത്.  ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് 53 പേരുടെ പിന്തുണയുണ്ട്. അതേസമയം, പ്രതിപക്ഷമായ ഡെമോക്രാറ്റിക്ക് പാർട്ടിയ്ക്ക് 47 പേരുടെ പിന്തുണമാത്രമേയുള്ളു.
കെനിയ:  മുൻ കെനിയൻ പ്രസിഡന്റ്  ഡാനിയൽ അരാപ് മോയി അന്തരിച്ചു. ജനാധിപത്യം നിലവിലുണ്ടായിരുന്നിട്ടും സ്വേച്ഛാധിപതിയായി ഭരണം നടത്തിയ അദ്ദേഹം ഭരണഘടനാപരമായി അനുവദനീയമായ  കാലാവധി കഴിഞ്ഞതിനെ തുടർന്ന് 2002 ൽ ആണ് സ്ഥാനമൊഴിഞ്ഞത്. കെനിയയിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന പ്രസിഡന്റായിരുന്നു  ഡാനിയൽ അരാപ് മോയി. 
കരീബിയൻ: കരീബിയയിലെ പ്രധാന ചലച്ചിത്ര മേള ബായമറോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈലം ഏറ്റവും മികച്ച പരീക്ഷണ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.  പോളണ്ട്, ഇറാഖ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള  നൊസ്റ്റാൾജിയ വിത്തൗട്ട് ഡിലെ , റഹ്ഹാല എന്നീ സിനിമകളുമായാണ്  ഈലം ഇനി മത്സരിക്കുക. ഒരു സർറിയൽ ബാറിൽ നടക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നത്. 1200 എൻട്രികളിലിൽ നിന്ന് തിരഞ്ഞെടുത്ത ഈ ചിത്രത്തിൽ   ഗ്രീൻ കളർ സൈക്കോളജി ആണ് ഉപയോഗിച്ചിരിക്കുന്നത്.
വാഷിംഗ്ടൺ:  ബജറ്റവതരണത്തിന് മുന്നോടിയായി സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിന് സെനറ്റിലെത്തിയ  അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് എതിരാളിയും യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറുമായ നാൻസി പെലോസിയുടെ ഹസ്തദാനം നിഷേധിച്ചതിന്റെ പ്രതിഷേധ സൂചകമായി  അതേ വേദിയിൽ വച്ച് നാൻസി പെലോസി പ്രസംഗത്തിന്‍റെ പകർപ്പ് രണ്ടായി വലിച്ച് കീറി. ട്രംപിനെതിരെ ഇംപീച്ച്മെന്‍റിന് ശുപാർശ ചെയ്ത, അതിനായി ശക്തമായി മുന്നോട്ടുപോയ ഡെമോക്രാറ്റുകളുടെ നേതാവായതിനാലാണ് ട്രംപ് ഇങ്ങനെ ചെയ്തതെന്നാണ് ആരോപണങ്ങൾ
ചൈന: ചൈനയിലും  ഫിലിപ്പിയൻസിലും ഹോങ്കോങ്ങിലുമായി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയതായി റിപ്പോർട്ട്. ചൈനയ്ക്ക് പുറമെ 25 രാജ്യങ്ങളിലാണ് ഇതുവരെ  കൊറോണ സ്ഥിതീകരിച്ചിരിക്കുന്നത്. കൊറോണ ഒരു മഹാമാരിയല്ലെന്നും ലോകത്തിന്റെ ചില ഭാഗങ്ങളിൽ കണ്ടെത്തിയ രോഗബാധ നിയന്ത്രിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. രാജ്യങ്ങൾ യാത്രാവിലക്കും വ്യാപാരവിലക്കും ഏർപ്പെടുത്തുന്നതാണ് ഭീതി പടർത്തുന്നതെന്ന് സംഘടന വ്യക്തമാക്കി.
ചെന്നൈ: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം  നടത്തുന്ന വിദ്യാർത്ഥികൾ മതനേതാക്കളുടേയും രാഷ്ട്രീയക്കാരുടേയും ഉപകരണമാകരുതെന്നും ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്തിന് ആവശ്യമാണെന്നും നടൻ രജനികാന്ത് അഭിപ്രായപ്പെട്ടു.  വിഭജനകാലത്ത് ഇന്ത്യയ്ക്കൊപ്പം നിന്നവരാണ് ഇവിടെയുള്ള  മുസ്‌ലിം സഹോദരങ്ങളെന്നും പൗരത്വ നിയമം ഒരിക്കലും അവരെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ താരത്തെ ബിജെപിയിലേക്ക് ക്ഷണിച്ച് മുതിർന്ന നേതാക്കൾ രംഗത്തെത്തിയത് പിന്നാലെയാണ് ഈ പ്രതികരണം വന്നിരിക്കുന്നത്.