22 C
Kochi
Tuesday, September 28, 2021

Daily Archives: 6th February 2020

ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്ക് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ ബിരിയാണി നല്‍കുന്നുവെന്ന പരാമര്‍ശത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചുമണിക്കകം വിശദീകരണം നല്‍കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെ ബാദര്‍പുര്‍ നിയോജകമണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് ആദിത്യനാഥ് ഇത്തരത്തിൽ പ്രസ്താവന നടത്തിയത്.
എറണാകുളം:സംസ്ഥാനത്തെ സ്വാകര്യ ആശുപത്രി ജീവനക്കാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ദ്വിദിന സത്യാഗ്രഹത്തില്‍ നിരവധി ജീവനക്കാര്‍ പങ്കെടുത്തു. കേരള സ്റ്റേറ്റ് പ്രെെവറ്റ് ഹോസ്പിറ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍റെ നേതൃത്വത്തില്‍ ഫെബ്രുവരി നാലിനാണ് സത്യാഗ്രഹം തുടങ്ങിയത്.ഹെെക്കോടതി ജങ്ഷനില്‍ നടത്തിയ സത്യാഗ്രഹസമരത്തില്‍ എല്ലാ ജില്ലകളിലെയും ആശുപത്രികളില്‍ നിന്നും രണ്ട് പേര്‍ വീതമാണ് പങ്കെടുത്തത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം എല്ലാ ആശുപത്രികളും ലഭ്യമാക്കുക എന്നതാണ് സമരത്തിന്‍റെ പരമപ്രധാനമായ ലക്ഷ്യം.ഹെെക്കോടതിയും സര്‍ക്കാരും വിഷയത്തില്‍ എത്രയും...
തൃക്കാക്കര:അംഗനവാടിയില്‍  രക്ഷിതാക്കള്‍ കുട്ടികളെ കൊണ്ടുവിടാന്‍ വരുന്നത് പതിവാണ് അതില്‍ ആര്‍ക്കും അതിശയോക്തിയില്ല. പക്ഷേ കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും അംഗനവാടിയില്‍ പഠിക്കാന്‍ വരുന്നുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ഒരു അമ്പരപ്പൊക്കെ തോന്നാം. പെട്ടന്ന് വിശ്വസിക്കാനും കഴിയില്ല.എന്നാല്‍, തൃക്കാക്കര കരിമക്കാട് അംഗനവാടി കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും നല്ല പാഠങ്ങള്‍ പകര്‍ന്നു നല്‍കി വ്യത്യസ്ഥമാകുകയാണ്. വിവാഹിതരും, ഗര്‍ഭിണികളും, കൗമാരക്കാരായ ആണ്‍കുട്ടികളും, പെണ്‍കുട്ടികളുമെല്ലാം ഇപ്പോള്‍ അംഗനവാടിയില്‍ പഠിക്കാനായി എത്തുന്നുണ്ട്. ശോഭിനി ടീച്ചറും ഹെല്‍പര്‍ സിനിയും എല്ലാ പരിപാടികളും നടത്താനായി...
 തിരുവനന്തപുരം: ഡബ്ല്യൂ സി സി എന്ന സംഘടന വന്ന ശേഷം സിനിമ എന്ന വര്‍ക്ക് സ്‌പേസിലെ സുരക്ഷയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് നടി പാർവതി തിരുവോത്ത്. 2014ല്‍ താരസംഘടനയായ അമ്മയിൽ  സാനിട്ടേഷന്‍ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെ തനിക്ക് 'ബാത്‌റൂം പാര്‍വതി' എന്ന ഇരട്ടപ്പേര് വീണു എന്നും താരം പറയുന്നു. ഇപ്പോള്‍ ഒരു സെറ്റില്‍ ഒരു വാനിറ്റി വാനെങ്കിലും വന്നിട്ടുണ്ടെന്നും  പിന്നാലെ വരുന്ന കുട്ടികള്‍ക്ക് ഇതിന് വേണ്ടി പോരാടേണ്ടി വരരുത് എന്ന്...
ലണ്ടൻ: ഇന്ത്യയിലെ ആദിത്യ ബിർള ഗ്രൂപ്പുമായുള്ള ടെലികോം സംയുക്ത സംരംഭമായ വോഡഫോൺ ഐഡിയയുടെ കാഴ്ചപ്പാട് നിർണായകമാണെന്ന് യുകെ ആസ്ഥാനമായുള്ള വോഡഫോൺ ഗ്രൂപ്പ്. “ഇന്ത്യൻ സർക്കാരിൽ നിന്ന് കമ്പനി വിവിധ തരത്തിലുള്ള ആശ്വാസം തേടുന്നുവെന്നും” വോഡഫോൺ പറഞ്ഞു. വ്യവസായത്തിനെതിരായ ക്രമീകരിച്ച മൊത്ത വരുമാന (എജിആർ) കേസിൽ ഒക്ടോബറിൽ സുപ്രീം കോടതി കമ്പനിക്കെതിരെ പ്രതികൂല വിധി പ്രസ്താവിച്ചിരുന്നു. സുപ്രീംകോടതി വിധിക്ക് ശേഷം വോഡഫോൺ ഐഡിയ കഴിഞ്ഞ കുടിശ്ശികയായി 50,000 കോടി രൂപ സർക്കാരിന്...
എറണാകുളം:എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍റെ പരിസരത്ത് ഇരുചക്ര വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് മൂലം പൊറുതിമുട്ടി നാട്ടുകാരും മറ്റ് വണ്ടി യാത്രക്കാരും. റെയില്‍വേ സ്റ്റേഷന്‍റെ ആറാം പ്ലാറ്റ് ഫോമിലേക്കുള്ള പ്രവേശനകവാടത്തിന് സമീപമാണ് റോഡിന് ഇരുവശത്തുമായി ബെെക്കുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്.റെയില്‍വേ സ്റ്റേഷന്‍റെ കോംബൗണ്ടിന് അകത്ത് തന്നെ ജിസിഡിഎയുടെ പാര്‍ക്കിങ് സ്ഥലം ഉള്ളപ്പോഴാണ് ഇരുചക്ര വാഹനങ്ങളുടെ ഇത്തരത്തിലുള്ള അനധികൃത പാര്‍ക്കിങ്.പെെസയടച്ച് പാര്‍ക്കിങ് ഏരിയ ഉപയോഗിക്കാതെ ചെറിയ റോഡിന് ഇരുവശത്തുമായി വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നത്...
ന്യൂ ഡൽഹി: ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട്ടേക്കും ദുബൈയിൽ നിന്ന് കൊച്ചിയിലേക്കും പോകുന്ന എയര്‍ ഇന്ത്യ വിമാനത്തിൽ ബാഗേജ് ഇളവ് പ്രാബല്യത്തിലായി. നിശ്ചിത കാലയളവിലേക്ക് മാത്രമാണ് ഇളവിന്‍റെ ആനുകൂല്യം ലഭിക്കുക. അടുത്തമാസം 25നകം യാത്ര ചെയ്യുന്നവർക്കു മാത്രമാണ് ഇളവ് ലഭിക്കുകയെന്ന് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. ദുബൈ-കോഴിക്കോട് എഐ 938 വിമാനത്തിലും ഷാർജ-കോഴിക്കോട് എഐ 998 വിമാനത്തിലും പോകാൻ മാർച്ച് 25ന് മുമ്പ് ടിക്കറ്റെടുക്കുന്നവർക്ക് ബിസിനസ് ക്ലാസിൽ 50...
കാലിഫോർണിയ: ഗൂഗിള്‍ സെര്‍ച്ച്‌ വഴി ഇനി മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാം. ജിയോ, വോഡഫോണ്‍- ഐഡിയ, ബിഎസ്‌എന്‍എല്‍, എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് കണക്ഷനുള്ള ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ സെര്‍ച്ചിലെ റീച്ചാര്‍ജ് സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കും. വിവിധ റീച്ചാര്‍ജ് നിരക്കുകള്‍ കണ്ടെത്താനും റീച്ചാര്‍ജ് ചെയ്യാനുമെല്ലാമുള്ള സൗകര്യവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഗൂഗിള്‍ സെര്‍ച്ച്‌ ഉപയോഗിച്ച്‌ റീച്ചാര്‍ജ് ചെയ്യാനായി ഗൂഗിള്‍ ഓപ്പണ്‍ ചെയ്ത് പ്രീപെയ്ഡ് മൊബൈല്‍ റീച്ചാര്‍ജ് എന്ന് സെര്‍ച്ച്‌ ചെയ്തു വരുന്ന വിവരങ്ങൾ നൽകിയാൽ വേഗത്തിൽ...
വാഷിംഗ്ടൺ: പ്രശസ്ത ഹോളിവുഡ് താരം  നിക്കോളാസ് കേജ് അഭിനയിക്കുന്ന മെറ്റാ-മൂവി 'ദി അൺബ്രേക്കബിൾ വെയ്റ്റ് ഓഫ് മാസ്സീവ് ടാലന്‍റ്' 2021 മാർച്ച് 19 ന് റിലീസ് ചെയ്യും. ഒരു ഹോളിവുഡ് നടനെന്ന നിലയിൽ സ്വന്തം ജീവിതത്തെ കഥാപാത്രമായാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. ക്വെന്റിൻ ടരാന്റീനോ സിനിമയിൽ ഒരു വേഷം നേടാൻ താരം കഷ്ടപ്പെടുന്നതും കടക്കെണിയിൽ പെടുന്നതും  സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ദി ഹോളിവുഡ് റിപ്പോർട്ടർ പറയുന്നു.
വാഷിംഗ്ടൺ:   ആമസോൺ സിഇഒ ജെഫ് ബെസോസ് കമ്പനിയുടെ 1.8 ബില്യൺ ഡോളർ വിൽക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ  അഞ്ചിലൊന്ന് ഭാഗം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1.8 ബില്യൺ ഡോളറിന് വിറ്റിരുന്നു . ജനുവരി 31 ന് ആരംഭിച്ച വിൽപ്പനയിൽ ബെസോസ് മൊത്തം ഒൻപത് ലക്ഷത്തി അയ്യായിരത്തി നാനൂറ്റി അൻപത്തി ആറ്  ഓഹരികൾ വിറ്റു. ബ്ലൂംബെർഗിന്റെ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ മൊത്തം ഓഹരി വിൽപ്പന ഏകദേശം 12 ബില്യൺ ഡോളറിലെത്തി. ആമസോണിന്റെ മൂല്യനിർണ്ണയം ചൊവ്വാഴ്ച ഒരു...