Fri. Mar 29th, 2024

ഇറാൻ:

രാജ്യത്ത് ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമ്പോൾ ഇറാന്‍ ദേശീയ ടെലിവിഷന്‍ അവതാരക ജലാർ ജബ്ബാരി രാജിവെച്ചു. 13 വര്‍ഷക്കാലമായി ജോലിയില്‍ ഇരുന്ന് നുണ പറഞ്ഞ് വരികയാണെന്ന് വ്യക്തമാക്കിയാണ് അവതാരകയുടെ രാജി. സത്യങ്ങള്‍ മനസ്സിലാക്കാന്‍ കുറച്ച്‌ വൈകിപോയതിലും  കഴിഞ്ഞ 13 വര്‍ഷക്കാലം നിങ്ങളോട് നുണകള്‍ പറഞ്ഞതിനും ക്ഷമ ചോദിക്കുകയാണെന്നും അവർ പറഞ്ഞു.

ഉക്രെയിന്‍ വിമാനം തകര്‍ന്ന് 176 പേര്‍ മരിക്കാന്‍ ഇടയായത് സ്വന്തം മിസൈല്‍ കൊണ്ട് തന്നെയാണെന്ന വാര്‍ത്ത പുറത്തുവന്നതിന് ശേഷമാണ് ജബ്ബാരിയുടെ രാജി. ഭരണകൂടം മറച്ചുവെയ്ക്കുന്ന സത്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയില്‍ പൊതുജന വിശ്വാസത്തിന്റെ അന്ത്യകര്‍മ്മങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ഇറാന്‍ ജേണലിസ്റ്റ് അസോസിയേഷനും അഭിപ്രായപ്പെട്ടു.