Sun. Dec 22nd, 2024

ന്യൂഡൽഹി:

പൗരത്വ  ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്യത്തിൽ ഡല്‍ഹി രാജ്ഘട്ടിനു മുന്നിൽ സത്യാഗ്രഹം സംഘടിപ്പിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ടാണ് സത്യാഗ്രഹ സമരത്തിനു തുടക്കം കുറിച്ചത്. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ ലംഘനമാണെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണം.

മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി അടക്കമുള്ള  കോൺഗ്രസ്സിന്റെ നിരവധി നേതാക്കൾ സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ട്വിറ്ററിലൂടെ രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചെങ്കിലും കോൺഗ്രസ് പ്രത്യക്ഷ സമരങ്ങളിൽ ഉണ്ടായിരുന്നില്ല. രാജ്യമെമ്പാടും പൊതുസമൂഹം തെരുവിൽ ഇറങ്ങിയപ്പോൾ കോൺഗ്രസ് പ്രതിഷേധങ്ങൾ നടത്താതിരുന്നതിനെതിരെ പ്രിയങ്ക ഗാന്ധി വിമർശനം ഉന്നയിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ്എല്ലാ വിഭാഗം ആളുകളെയും കോർത്തിണക്കി  കൊണ്ട് രാജ്ഘട്ടിൽ പ്രതിഷേധം സംഘടിപ്പിച്ചത്.