25 C
Kochi
Wednesday, September 30, 2020
Home Tags Citizenship Amendment Act

Tag: Citizenship Amendment Act

പ്രതിപക്ഷ പ്രമേയം – ഗവര്‍ണര്‍ മനസ്സിലാക്കേണ്ടത്

#ദിനസരികള്‍ 1023   ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം 37 നെതിരെ 73 വോട്ടുകള്‍ക്ക് തള്ളിക്കളഞ്ഞുവല്ലോ. ഭരണപക്ഷവും ഗവര്‍ണറും മുഖാമുഖം നില്ക്കുന്ന സവിശേഷ സാഹചര്യത്തിലാണ് ഇത്തരമൊരു നിലപാട് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്നുമുണ്ടായതെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വേണമായിരുന്നുവെങ്കില്‍ പ്രതിപക്ഷം കൊണ്ടു വന്ന പ്രമേയത്തെ അംഗീകരിച്ചുകൊണ്ട് ഗവര്‍ണര്‍ക്കുള്ള ശക്തമായ താക്കീതായി...

പൗരത്വനിയമം ഗാന്ധിജിയുടെ സ്വപ്‌നമെന്ന്‌ രാഷ്‌ട്രപതി; കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ചരിത്രപരം,അയോധ്യ വിധി രാജ്യം ഏറെ പക്വതയോടെ...

തിരുവനന്തപുരം:പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയതിലൂടെ മഹാത്മ ഗാന്ധിയുടെ സ്വപ്‌നം യാഥാര്‍ഥ്യമായതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിനായി ചേര്‍ന്ന പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.പ്രതിഷേധത്തിന്റെ പേരില്‍ അരങ്ങേറുന്ന അക്രമ സംഭവങ്ങള്‍ രാജ്യത്തിന്റെ പുരോഗതിയെ ദുര്‍ബലപ്പെടുത്തുമെന്നും രാഷ്ട്രപതി പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി...

‘ഞങ്ങൾ സുരക്ഷിതരല്ല’; ഇന്ത്യയിലെ മുസ്ലീങ്ങൾ പോലീസ് നരനായാട്ടിനെക്കുറിച്ച് ലോകത്തോടു പറയുന്നു

കാൺ‌പൂർ: ഇന്ത്യയിലെ ഉത്തർപ്രദേശിൽ ജനലുകളില്ലാത്ത ഒരു മുറിയിൽ, പോലീസിന്റെ തടങ്കലിൽ ഏകദേശം നൂറ്റമ്പതോളം മുസ്ലീങ്ങൾ - ആണുങ്ങളും കുട്ടികളും - മുറിവേറ്റ് രക്തം വാർന്ന് ഇരുന്നു. അവിടെയുണ്ടായിരുന്നവരിൽ ചിലരുടെ കൈകളിലും മുഖത്തും മുറിവുകളുണ്ടായിരുന്നു. ചിലർ അംഗഭംഗം സംഭവിച്ച് ഇരിക്കുകയായിരുന്നു. വെള്ളം ചോദിക്കുന്നവരേയും അവശരായി കണ്ണുകൾ അടയ്ക്കുന്നവരേയും, എന്തിന് വെറുതെയിരിക്കുന്നവരെപ്പോലും...

പൗരത്വ നിയമത്തിനെതിരെ കേരളത്തിന്റെ പ്രമേയത്തിനു നിയമ സാധുതയില്ല: ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം:  പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളാ നിയമസഭ പാസാക്കിയ പ്രമേയത്തിന്  ഭരണഘടനാപരമായി നിയമ സാധുതയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഭജനത്തില്‍ കേരളത്തിനൊന്നും സംഭവിച്ചിട്ടില്ല. ഇവിടെ അനധികൃത കുടിയേറ്റക്കാരുമില്ലന്നാണ് ഗവർണറുടെ അവകാശവാദം.പൗരത്വ വിഷയം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരാണ് കൈകാര്യം ചെയ്യുന്നത്. അതിൽ സംസ്ഥാന സര്‍ക്കാരിനു ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. പൗരത്വ ഭേദഗതി...

പൗരത്വ നിയമത്തില്‍ ഓണ്‍ലൈന്‍ പോള്‍: ഫലം കേന്ദ്ര സർക്കാരിനെതിരായപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത്  ഇഷ ഫൗണ്ടേഷൻ   

ന്യൂഡൽഹി:  പൗരത്വ ഭേദഗതി നിയമത്തില്‍ നടത്തിയ ഓണ്‍ലൈന്‍ സർവ്വേ കേന്ദ്ര സര്‍ക്കാരിനെതിരായപ്പോള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ജഗ്ഗി വാസുദേവിന്റെ സംഘടനായ ഇഷ ഫൗണ്ടേഷന്‍."പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കുമെതിരായ പ്രതിഷേധം ന്യായമാണെന്നു കരുതുന്നുണ്ടോ" എന്ന ചോദ്യമാണ് പോള്‍ നടത്താനായി ട്വിറ്ററിൽ ഇഷ പങ്കുവച്ചത്. ഇതോടൊപ്പം പൗരത്വ ഭേദഗതി നിയമത്തിനെക്കുറിച്ച് ജഗ്ഗി വാസുദേവ് വിശദീകരിക്കുന്ന വീഡിയോയുടെ ലിങ്കും നല്‍കിയിരുന്നു.ഡിസംബര്‍ 17-നു തുടങ്ങി...

ഇടങ്ങള്‍ ഒലിച്ചു പോകാതിരിക്കുന്നതിനു വേണ്ടി!

#ദിനസരികള്‍ 988 ഇന്ന് പുതുവത്സര ദിനമാണ്; പ്രതിജ്ഞകളുടെ സുദിനവും. ജീവിതത്തിന് ഒരു പുതിയ ലക്ഷ്യം പ്രഖ്യാപിച്ചു കൊണ്ടു കൂടുതല്‍ സന്തോഷകരമായ ഭാവിയെ ആനയിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങളെ ഊര്‍ജ്ജ്വസ്വലമാക്കാന്‍ തീരുമാനിക്കുക എന്നതാണ് പൊതുവേയുള്ള രീതി.എന്നാല്‍ സാമൂഹ്യജീവിതവും രാഷ്ട്രീയ ജീവിതവും ഏറെ സങ്കീര്‍ണമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഇക്കാലത്ത് ഇന്ത്യാമഹാരാജ്യത്തെ ഒരു പൗരനെന്ന നിലയില്‍...

നവമാധ്യമങ്ങൾ കൈകോർത്തു; ഡൽഹിയിൽ പുതുവർഷത്തിൽ അണിചേർന്നത് ആയിരങ്ങൾ

ന്യൂഡൽഹി:പുതുവർഷത്തിലേക്ക് കാലെടുത്തു വെക്കുമ്പോഴും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളാൽ സജീവമാണ് തലസ്ഥാനം. പാട്ടും,മുദ്ര്യവാക്യങ്ങളുമായി ആയിരക്കനണക്കിനാളുകളാണ് പ്രതിഷേധവുമായി ഡൽഹിയിലെ ഷഹീന്‍ ബാഗിലെ നോയിഡ-കാളിന്ദി കുഞ്ചിൽ ഒത്തുകൂടിയത്.നവമാധ്യമങ്ങൾ വഴി ബന്ധപ്പെട്ടു ഒത്തുകൂടിയ സമരക്കാർ വെത്യസ്ത കലാപരിപാടികൾ സംഘടിപ്പിച്ചു. തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടാനാണു തെരുവിലിറങ്ങിയിരിക്കുന്നതെന്നു പ്രതിഷേധത്തില്‍ പങ്കെടുത്ത ഫിര്‍ദോസ് എന്ന വീട്ടമ്മ പറഞ്ഞതായി ‘ദ...

ഒറ്റക്കെട്ടായി കേരളം; രാജ്യത്തു പൗ​ര​ത്വ ഭേ​ദ​ഗ​തി​ നി​യ​മത്തിനെതിരെ പ്രമേയം പാസ്സാക്കുന്ന ആദ്യ നിയമസഭ

തി​രു​വ​ന​ന്ത​പു​രം:   പൗ​ര​ത്വ ഭേ​ദ​ഗ​തി​ നി​യ​മത്തിനെതിരെ ബിജെപിയിലെ ഒ​രം​ഗ​ത്തി​ന്റെ എ​തി​ര്‍​പ്പോ​ടെ കേരള നിയമസഭയിൽ  പ്ര​മേ​യം പാ​സാ​ക്കി. നിയമസഭ വിളിച്ചു ചേർത്ത പ്രത്യേക സമ്മേളനത്തിൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം ബിജെപി എംഎൽഎ ഒ രാജഗോപാൽ ഒ​ഴി​കെ​യു​ള്ള ക​ക്ഷി​ക​ളെ​ല്ലാം അ​നു​കൂ​ലി​ച്ചു.പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന് പ്ര​മേ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​സ്വഭാ​വ​ത്തി​നും പൗ​ര​ന്‍​മാ​രു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ള്‍​ക്കും എ​തി​രാ​യ​തി​നാ​ല്‍ നി​യ​മം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് സ​ഭ ഒ​ന്നൊ​ഴി​കെ...

പൗരത്വ പ്രക്ഷോഭം: നൂറോളം സംഘടനകൾ രാജ്യവ്യാപക സമരത്തിനൊരുങ്ങുന്നു

ന്യൂഡൽഹി:   ദേശീയ പൗരത്വ നിയമത്തിനെതിരെ നൂറോളം സംഘടനകൾ ചേർന്നു കൊണ്ട് രാജ്യമെമ്പാടും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നിവക്കെതിരെയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സംഘടനകള്‍ ഒന്നിച്ച് സമരരംഗത്തു അണിനിരക്കുന്നത്. "വീ ദ പീപ്പിള്‍" എന്ന മുദ്രാവാക്യമുയർത്തിയാണ് സമരങ്ങൾ സംഘടിപ്പിക്കുകയെന്ന് സമരസമിതി...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയവർ റെയിൽവേക്ക്  80 കോടി നൽകണം; ബോർഡ് ചെയർമാൻ

കൊല്‍ക്കത്ത:ദേശീയ പൗരത്വ നിയമത്തിനെതിരെ നടന്ന സമരത്തിൽ റെയില്‍വേക്ക് 80 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. പ്രക്ഷോഭത്തിനിടക്ക് തീവെയ്പ്പിലും അക്രമത്തിലും ഏര്‍പ്പെട്ടവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.ഇതില്‍  ഈസിറ്റേണ്‍ റെയില്‍വേയ്ക്ക് 70 കോടിയും,  നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയ്ക്ക് 10 കോടി രൂപയുടെ നാശനഷ്ടമുണ്ടായന്നാണ് ബോർഡ് ചെയർമാൻ വിനോദ് കുമാര്‍ യാദവ്...