Mon. Dec 23rd, 2024
തിരുവനന്തപുരം:

 
പൗരത്വഭേദഗതി നിയമത്തിനെതിരായി രാജ്യമെമ്പാടും പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുമ്പോൾ, വിദ്യാർത്ഥികൾക്കെതിരെയുള്ള അക്രമങ്ങളിൽ ആശങ്കയറിയിച്ചുകൊണ്ട് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി.

കത്തിന്റെ പൂർണ്ണരൂപം:-

പ്രിയപ്പെട്ട ശ്രീ. അമിത് ഷാ ജീ,

പൗരത്വഭേദഗതി നിയമത്തിനെതിരായി വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തിന്റെ ഫലമായി കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്തുടനീളമുള്ള വിവിധ ക്യാംപസ്സുകളിൽ അരക്ഷിതാവസ്ഥ നിലനിൽക്കുകയാണ്. ചില ഗ്രൂപ്പുകൾ വിദ്യാർത്ഥികൾക്കെതിരെ ശാരീരികാതിക്രമം നടത്തുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളിൽ ചിലർ കേരളത്തിൽ നിന്നുമുള്ളവരാണ്. ഈ വിഷയത്തിൽ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ, ബന്ധുക്കൾ തുടങ്ങിയവരുടേയും, കേരള സർക്കാരിന്റേയും ആശങ്കയിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിച്ചുകൊള്ളുന്നു. വിദ്യാർത്ഥികൾക്കെതിരെയുള്ള ഇത്തരം അക്രമങ്ങളെ തടയാൻ അടിയന്തിരമായി അവശ്യനടപടികൾ കൈക്കൊള്ളുവാൻ താങ്കളുടെ ഇടപെടലുകൾ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

വിശ്വസ്തതയോടെ,
പിണറായി വിജയൻ.