24 C
Kochi
Wednesday, September 30, 2020
Home Tags CAA

Tag: CAA

പ്രകോപന പ്രസംഗം; ഡൽഹി കലാപ കുറ്റപത്രത്തിൽ സൽമാൻ ഖുർഷിദ്, ഉദിത് രാജ് തുടങ്ങിവരുടെ പേരുകൾ 

ഡൽഹി:പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഡൽഹി കലാപ കുറ്റപത്രത്തിൽ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, ഉദിത് രാജ്, ആക്ടിവിസ്റ്റായ കാവൽപ്രീത് കൗർ, സി.പി.ഐ-എം.എൽ പോളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണൻ എന്നിവരുടെ പേരുകൾ. ഡൽഹി പൊലീസ് സമർപ്പിച്ച 2,695 പേജുള്ള അനുബന്ധ കുറ്റപത്രത്തിലാണ് നേതാക്കളുടെ പേര് പരാമർശിച്ചത്. മുൻ കോൺഗ്രസ് കൗൺസിലർ ഇസ്രത് ജഹാൻ, ശാസ്ത്രജ്ഞൻ ഗൗഹർ...

2020ൽ ജനങ്ങളെ സ്വാധീനിച്ച നൂറ് പേരിൽ ഒരാളായി ബിൽകിസ് ‘ദാദി’ 

ഡൽഹി:ടൈം മാഗസിൻ പുറത്തിറക്കിയ 2020ൽ ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച നൂറ് പേരുടെ പട്ടികയിൽ 'ഷഹീൻ ബാഗ് കി ദാദി' ബിൽകിസും. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സമരത്തിന് തന്റെ എൺപത്തി രണ്ടാം വയസിലും ആവേശത്തോടെ നേതൃത്വം നൽകിയ ആളാണ് ബിൽകിസ്. “ഞങ്ങൾ ഇവിടെ നിന്ന് എവിടെയും പോകുന്നില്ല" എന്ന...

ഡല്‍ഹി കലാപ കേസിൽ യെച്ചൂരിയെ പ്രതിചേര്‍ത്തിട്ടില്ലെന്ന് പോലീസ് 

ഡൽഹി:ഡല്‍ഹി കലാപക്കേസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയെന്ന വാർത്തകൾ നിഷേധിച്ച് ഡൽഹി പോലീസ്. പ്രതികളുടെ മൊഴിയിലാണ് നേതാക്കളുടെ പേരുകൾ ഉള്ളതെന്ന് പോലീസ് വിശദീകരിച്ചു. യോഗേന്ദ്ര യാദവ്, ജയതി ഘോഷ് എന്നിവരേയും പ്രതിചേർത്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.'കുറ്റാരോപിതരായ വ്യക്തികള്‍ നടത്തിയ വെളിപ്പെടുത്തല്‍ സത്യസന്ധമായി രേഖപ്പെടുത്തിയിട്ടുണ്ട്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു...

മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ ഫേസ്‌ ബുക്ക്‌ ഇന്ത്യ എക്‌സിക്യൂട്ടീവ്‌ അങ്കി ദാസ് മാപ്പ്‌ പറഞ്ഞു

ന്യൂഡെല്‍ഹി:ഫേസ് ബുക്ക് പോസ്റ്റിലൂടെ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ഫേസ്‌ ബുക്ക്‌ ഇന്ത്യയുടെ എക്‌സിക്യൂട്ടിവ്‌ അങ്കി ദാസ്‌ മാപ്പ്‌ പറഞ്ഞു. ഇന്ത്യന്‍ മുസ്ലിങ്ങള്‍ മത ശുദ്ധിയും ശരിയത്ത്‌ നടപ്പാക്കലും അല്ലാതെയുള്ള കാര്യങ്ങളില്‍ അധ:പതിച്ച സമുദായമാണ്‌ എന്ന‌ പരാമര്‍ശമുള്ള പോസ്‌റ്റ്‌ ആണ്‌ വിവാദമായത്. അങ്കിയുടെ പരാമര്‍ശത്തിനെതിരെ ജീവനക്കാര്‍ക്കിടയിലും പുറത്തും...

ഡൽഹിയിൽ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച രണ്ട് വനിതകൾ കൂടി അറസ്റ്റിൽ

ഡൽഹി: ജാഫറാബാദ് മെട്രോ സ്റ്റേഷൻ പരിസരത്ത് പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ നടന്ന സമരത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട്  നടാഷ, ദേവഗംഗ എന്നീ രണ്ട് വനിതകളെ പോലീസ് അറസ്റ്റ് ചെയ്തു.  ഫെബ്രുവരി 23, 24 തീയതികളിൽ നടന്ന സമരത്തിന്റെ പേരിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. നേരത്തെ ഡൽഹി കലാപത്തിന് കരണക്കാരെന്ന് ആരോപിച്ച് പൗരത്വ നിയമ...

പൗരത്വ നിയമം കാരണം വിദ്വേഷ പ്രസംഗങ്ങളും ന്യൂനപക്ഷ വിവേചനവും വര്‍ധിച്ചുവെന്ന് യു.എന്‍ വിദഗ്ദ്ധൻ അദാമ ഡീങ്ക് 

ന്യൂഡല്‍ഹി:രാജ്യത്ത് പൗരത്വ നിയമം പാസാക്കിയതോടെ വിദ്വേഷ പ്രസംഗങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനവും വര്‍ധിച്ചതായി യു.എന്‍ വംശഹത്യാ പ്രതിരോധ ഉപദേഷ്‌ടാവ്‌ അദാമ ഡീങ്ക്. പൗരത്വ നിയമത്തിലൂടെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന ഉദ്ദേശ്യം അഭിനന്ദനാര്‍ഹമാണ് പക്ഷെ ഈ സംരക്ഷണത്തില്‍ മുസ്‍ലിംങ്ങളടക്കമുള്ള എല്ലാവരെയും ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. പൗരത്വ നിയമം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമ...

പൗരത്വ നിയമത്തിനെതിരെ രാജസ്ഥാൻ സർക്കാർ സുപ്രീം കോടതിയിൽ 

ജയ്‌പൂർ: പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ രാജസ്ഥാൻ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും സാഹോദര്യവും നിലനിര്‍ത്താന്‍ കേന്ദ്ര സർക്കാർ നിയമം പിന്‍വലിക്കണമെന്ന് അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാൻ സർക്കാർ ജനുവരി 25ന് നിയമസഭയിൽ പ്രമേയം പാസ്സാക്കിയിരുന്നു.

പൗരത്വ നിയമത്തെ രൂക്ഷമായി വിമർശിച്ച് തമിഴ് നടൻ വിജയ്

ചെന്നൈ: കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ ആഞ്ഞടിച്ച് നടൻ വിജയ്. നിയമ നിർമ്മാണം ജനങ്ങൾക്ക് വേണ്ടിയാകണമെന്നും അല്ലാതെ സർക്കാർ സ്വന്തം താത്പര്യമനുസരിച്ച് നിയമം നിർമ്മിച്ച ശേഷം ജനങ്ങളെ അത് പിന്തുടരാൻ നിർബന്ധിക്കുകയല്ല വേണ്ടതെന്നും വിജയ് പറഞ്ഞു. ആദായ നികുതി റെയ്‌ഡുകളില്ലാത്ത തന്റെ പഴയ സമാധാനപൂർണമായ ജീവിതം തിരികെ നൽകണമെന്നും...

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു

ഡൽഹി: പൗരത്വനിയമ ഭേതഗതിയ്‌ക്കെതിരെ പ്രതിഷേധം നടത്തിയതിലൂടെ രാജ്യശ്രദ്ധ ആകർഷിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിച്ചു. ബിഎസ്പി സ്ഥാപകനും ദളിത് പോരാട്ടങ്ങളുടെ നായകനുമായ കാൻഷി റാമിന്റെ ജന്മവാർഷിക ദിനമായ ഇന്നലെയാണ് 'ആസാദ് സമാജ് പാർട്ടി' എന്ന തന്റെ പാർട്ടി ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ചത്. 

പൗരത്വ നിയമ വിരുദ്ധ ട്വീറ്റ്; മുൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കറെ കമന്റേറ്റർ സ്ഥാനത്ത് നിന്ന് നീക്കിയെന്ന് റിപ്പോർട്ട്

മുംബൈ:ബിസിസിഐ കമന്‍റേറ്റര്‍ പട്ടികയില്‍ നിന്ന് മുന്‍താരം സഞ്ജയ് മഞ്ജരേക്കറെ ഒഴിവാക്കിയെന്ന് റിപ്പോർട്ട്. സിഎഎ വിരുദ്ധ സമരങ്ങളെ പിന്തുണച്ച് മഞ്ജരേക്കറുടെ ട്വീറ്റിന്റെയും രവീന്ദ്ര ജഡേജയെയും ഹർഷ ഭോഗ്‌ലെയെയും വിമർശിച്ചതിന്റെയും പേരിലാണ്  മഞ്ജരേക്കറെ പുറത്താക്കിയതെന്ന് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു. ഐപിഎല്ലിലെ സ്ഥിരം കമന്‍റേറ്റര്‍മാറിൽ ഒരാളായിരുന്ന മഞ്ജരേക്കർ വരുന്ന ഐപിഎല്ലിൽ...