Fri. Mar 29th, 2024

ദോഹ:

ജിസിസി ഉച്ചകോടിക്ക് സമാപനം. സഹകരണം വര്‍ധിപ്പിക്കാനും ഇറാനെതിരെ നിലപാട് ശക്തമാക്കാനും അംഗരാജ്യങ്ങള്‍ തീരുമാനമെടുത്തു.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദിലായിരുന്നു നാല്‍പതാമത് ജിസിസി ഉച്ചകോടി നടന്നത്.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇറാന്റെ നിലപാട് മേഖലക്ക് ഭീഷണിയാണെന്നും ഇത്തരം പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടുമെന്നും രാജ്യങ്ങള്‍ വ്യക്തമാക്കി.

അംഗ രാജ്യങ്ങള്‍ക്കിടയില്‍ സൈനിക മേഖലയിലും സുരക്ഷാ മേഖലയിലും സാമ്പത്തിക രംഗത്തും സഹകരണം വര്‍ധിപ്പിക്കാന്‍ ഉച്ചകോടിയില്‍ തീരുമാനമായി.

മേഖലയില്‍ സുരക്ഷിതവും സ്വതന്ത്രവുമായ എണ്ണ വിതരണത്തിന് സാഹചര്യം ഒരുക്കാന്‍ അന്താരാഷ്ട്ര സമൂഹം കൈകോര്‍ക്കണമെന്നും സല്‍മാന്‍ രാജാവ് ആവശ്യപ്പെട്ടു.

ഏതെങ്കിലുമൊരു ഗള്‍ഫ് രാജ്യം നേരിടുന്ന ഭീഷണിയെ ജിസിസി അംഗ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നേരിടുമെന്ന് സെക്രട്ടറി ജനറല്‍ അബ്ദുല്ലതീഫ് ബിന്‍ റാഷിദ് അല്‍ സയാനി അറിയിച്ചു.