Sat. Apr 20th, 2024
പ​ത്ത​നം​തി​ട്ട:

സൂ​ര്യ​ഗ്ര​ഹ​ണം നടക്കുന്നതിനാൽ നാളെ രാ​വി​ലെ 7.30 മു​ത​ല്‍ 11.30 വ​രെ ക്ഷേ​ത്ര​ന​ട അ​ട​ച്ചി​ടും. മാ​ളി​ക​പ്പു​റം, പമ്പ തു​ട​ങ്ങി​യ ക്ഷേത്രങ്ങളിലെയും നടയും അടച്ചിടും. ഗ്ര​ഹ​ണ​സ​മ​യ​ത്ത് ക്ഷേ​ത്ര​ന​ട തു​റ​ന്നി​രി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നു ക്ഷേ​ത്രം ത​ന്ത്രി കണ്ഠരർ മ​ഹേ​ഷ് മോ​ഹ​ന​ർ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണി​ത്.

നാളെ പു​ല​ര്‍​ച്ചെ മൂ​ന്നു മ​ണി​ക്ക് തു​റ​ക്കു​ന്ന ക്ഷേ​ത്ര​ന​ട അ​ഭി​ഷേ​ക​ത്തി​നും നെ​യ്യ​ഭി​ഷേ​ക​ത്തി​നും ശേ​ഷം ഉ​ഷ​പൂ​ജ ക​ഴി​ഞ്ഞ് 7.30-ന് ​അ​ട​യ്ക്കും. പി​ന്നീ​ട് ഗ്ര​ഹ​ണം ക​ഴി​ഞ്ഞ് 11.30-ന് ​ന​ട​തു​റ​ന്ന് പു​ണ്യാ​ഹം ക​ഴി​ഞ്ഞ​തി​ന് ശേ​ഷം മാ​ത്ര​മെ ഉ​ച്ച​പൂ​ജ​യ്ക്കു​ള്ള നി​വേ​ദ്യം പാ​കം ചെ​യ്യു​ക​യു​ള്ളു. ഇ​ത​നു​സ​രി​ച്ച്‌ പൂ​ജാ​സ​മ​യ​ങ്ങ​ള്‍ ക്ര​മീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് ശ​ബ​രി​മ​ല എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

സം​സ്​​ഥാ​ന​ത്ത്​ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലാ​ണ് സൂ​ര്യ​ഗ്ര​ഹ​ണം ദൃശ്യമാകുക. മറ്റുജില്ലകളിൽ ഭാഗിക ഗ്രഹണം കാണാൻ സാധിക്കും. 2010 ജ​നു​വ​രി 15നാ​ണ് കേ​ര​ള​ത്തി​ൽ അ​വ​സാ​ന​മാ​യി വ​ല​യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​യ​ത്.