Fri. Apr 26th, 2024
വാഷിങ്ടണ്‍:

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സയിദ് അല്‍ നെയ്ഹാനുമായി കൂടിക്കാഴ്ച നടത്തി.  ഇറാനുമായുള്ള അസ്വാരസ്യങ്ങളും ലിബിയയിലെ സ്ഥിതിഗതികളുമായിരുന്നു കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളായത്. ജിസിസി യുടെ ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഐക്യത്തിന്‍റെ പ്രാധാന്യവും വിഷയമായി.

നേരത്തെ ഇറാനില്‍ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെ  ഇറാന്‍ ആക്രമണം നടത്തിയെന്നാരോപിച്ച് പോംപിയോ രംഗത്തെത്തിയിരുന്നു. ഇറാനില്‍ ഇന്‍റര്‍നെറ്റ് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇറാന്‍ വാര്‍ത്താ വിതരണ മന്ത്രിക്ക് യുഎസ് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.