Thu. Apr 25th, 2024
എറണാകുളം:

 
വെെറ്റില ടോക്ക് എച്ച് പബ്ലിക് സ്കൂളില്‍ നടന്നുകൊണ്ടിരിക്കുന്ന 23-ാമത് ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ കിരീടം ചൂടി ശ്രീനാരായണ വിദ്യാപീഠം തൃപ്പൂണിത്തുറ. ടോക്ക് എച്ച് പബ്ലിക് സ്കൂളിനെ അവരുടെ സ്വന്തം മെെതാനത്ത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് എസ്എന്‍വിപി പബ്ലിക് സ്കൂള്‍ തോല്‍പ്പിച്ചത്.

ഈ മാസം 13ന് തുടങ്ങിയ ടൂര്‍ണമെന്റില്‍ സെമി ഫെെനല്‍, ഫെെനല്‍ മത്സരങ്ങളാണ് ഇന്ന് നടന്നത്.

സെമിഫെെനലില്‍ ഡെല്‍റ്റ സ്റ്റഡീസ് ഫോര്‍ട്ട് കൊച്ചിയെ പരാജയപ്പെടുത്തിയാണ് ടോക്ക് എച്ച് ഫെെനലില്‍ പ്രവേശിച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ടോക്ക് എച്ചിന്റെ വിജയം.

സെക്കന്‍ഡ് സെമി ഫെെനലില്‍ ചിന്മയ വിദ്യാലയ തൃപ്പൂണിത്തറയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 എന്ന സ്കോറിന് തകര്‍ത്താണ് എസ്എന്‍വിപി പബ്ലിക് സ്കൂള്‍ ഫെെനല്‍ പ്രവേശനം നേടിയത്. 17 സ്കൂളില്‍ നിന്നായി 18 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു.

ടോക്ക് എച്ച് പബ്ലിക് സ്കൂള്‍ സ്പോര്‍ട്സിന് കൂടുതല്‍ പ്രധാന്യം നല്‍കാറുണ്ടെന്നും വെെകുന്നേരങ്ങളില്‍ സ്പെഷല്‍ കോച്ചിനെ വിളിച്ച് കുട്ടികള്‍ക്ക് പരിശീലനം നല്‍കാറുണ്ടെന്ന് കായിക വിഭാഗം മേധാവി ജയശങ്കര്‍ പറ‍ഞ്ഞു.

ബാസ്കറ്റ് ബോളിലൊക്കെ സ്കൂള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബാസ്കറ്റ് ബോള്‍ കേരള സ്റ്റേറ്റ് അണ്ടര്‍ 14 ടീമില്‍ ടോക്ക് എച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് സെലക്ഷന്‍ ലഭിച്ചിട്ടുണ്ടെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റേറ്റ് ലെവലില്‍ കളിക്കുന്ന ടെന്നീസ് കളിക്കാരും ഇവിടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam