Sat. Apr 27th, 2024
ഹോങ്കോങ്:

 
ജനാധിപത്യാവശ്യങ്ങള്‍ക്കായി, ഹോങ്കോങ് ജനത നടത്തുന്ന സര്‍ക്കാര്‍ വിരുദ്ധ സമരം കൂടുതല്‍ അക്രമാസക്തമാകുന്നു. അഞ്ചു മാസത്തിലധികമായി തുടരുന്ന സമരം തുടര്‍ച്ചയായ നാലാം ദിവസമാണ് നഗരത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്. സമരക്കാര്‍ ഇന്ന്, സ്കൂളുകള്‍ അടച്ചു പൂട്ടുകയും, ഹൈവേകളില്‍ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.

വാഹനങ്ങളും, കെട്ടിടങ്ങളും തീവച്ച് നശിപ്പിച്ചതായും, പോലീസ് സ്റ്റേഷനുകളിലും ട്രെയിനുകളിലും പെട്രോള്‍ ബോംബെറിഞ്ഞതായും, നഗരത്തിലെ പ്രമുഖ ഷോപ്പിങ്ങ് മാളുകള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് ഇന്ന് വീണ്ടും പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു.

ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് പോലീസിനെതിരെ അക്രമം അഴിച്ചു വിടാന്‍ വിവിധ കോളേജുകളിലും, യൂണിവേഴ്സിറ്റികളിലും തടിച്ചുകൂടിയിരിക്കുന്നത്. 1997 നു ശേഷം ചൈനീസ് അധീനതയിലാണ് ഹോങ്കോങ്ങ്. പോലീസിന്റെ ക്രൂര നടപടികളും, ഭരണകാര്യങ്ങളില്‍ ബീജിങ്ങിന്റെ ഇടപെടലുമാണ് ഹോങ്കോങ് ജനതയെ പ്രതിഷേധത്തിലേക്ക് നയിച്ചത്.