Fri. Apr 26th, 2024

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിലെ കേരളത്തിന്‍റെ അവസാന മത്സരം ഇന്ന് നടക്കും. കോഴിക്കോട് വെച്ച് നടക്കുന്ന മത്സരത്തില്‍ തമിഴ്നാടിനെയാണ് കേരളം നേരിടുക.

ആദ്യ മത്സരങ്ങള്‍ വിജയിച്ച്‌ തുല്യപോയന്‍റില്‍ നില്‍ക്കുകയാണ് തമിഴ്നാടു കേരളവും. എന്നാല്‍,ഒരു സമനില മതി കേരളത്തിന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഫൈനല്‍ റൗണ്ടിലേക്ക് എത്താന്‍.

ആദ്യ മത്സരത്തില്‍ ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്. 4-1 എന്ന സ്കോറിനായിരുന്നു തമിഴ്നാടിന്റെ ആന്ധ്രയ്ക്ക് എതിരായുള്ള വിജയം.തമിഴ്നാടിന് ജയിച്ചാല്‍ മാത്രമേ ഫൈനല്‍ റൗണ്ടില്‍ എത്താന്‍ സാധിക്കുകയുള്ളു.

 

By Binsha Das

Digital Journalist at Woke Malayalam