Thu. Apr 18th, 2024
തിരുവന്തപുരം

ട്രാൻസ്‌ജെന്റർ വ്യക്തികളുടെ കാലാഭിരുചി പരിപോഷിപ്പിക്കുന്നതിനും ട്രാൻസ് വിഭാഗങ്ങൾക്ക് അംഗീകാരം നേടിയെടുക്കുന്നതിനും ട്രാൻസ്‌ജെന്റർ കലോത്സവം സംഘടിപ്പിക്കുന്നു. നവംബർ 8,9 തിയ്യതികളിൽ തിരുവനന്തപുരം ചാല ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ചാണ് കലോത്സവം നടക്കുന്നത്. രാജ്യത്തുതന്നെ ആദ്യമായാണ് ട്രാൻസ്‌ജെന്റർ വിഭാഗത്തിന് വേണ്ടി കലോത്സവം നടക്കുന്നത്.

“വർണ്ണപ്പകിട്ട് 2019” പേരിട്ട കലോത്സവം ആരോഗ്യമന്ത്രി ശൈലജയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ഒൻപതാം തിയ്യതി പ്രമുഖ നർത്തകിയും നടിയുമായ ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിക്കുന്ന നൃത്തവും ഉണ്ടാകും. കലോസവത്തോടനുബന്ധിച്ച് അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് കരമന ടാക്സ് ടവറിൽ നിന്ന് കലോത്സവ വേദിയിലേക്ക് വിളംബര ഘോഷയാത്ര ഉണ്ടായിരിക്കും. വിവിധ ജില്ലകളിൽ നിന്നായി 190ഓളം പേർ കലോത്സവത്തിൽ പങ്കെടുക്കും.