കൊച്ചി:
കൊച്ചി മെട്രോയിൽ ആദ്യ തൊഴിലാളി യൂണിയൻ പ്രവർത്തനം ആരംഭിച്ചു. ‘കൊച്ചി മെട്രോ എംപ്ലോയീസ് യൂണിയൻ’ എന്നാണു ഇടതു ആഭുമുഖ്യമുള്ള സംഘടനയുടെ പേര്. യൂണിയൻ ഉദ്ഘാടനം തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ നിർവ്വഹിച്ചു. എക്സിക്യൂട്ടീവ് വിഭാഗത്തിലെയും, എക്സിക്യൂട്ടീവ് ഇതര വിഭാഗത്തിലെയും കെ.എം.ആർ.എൽ ജീവനക്കാർ സംഘടനയിൽ ഉണ്ട്.
അസിസ്റ്റന്റ് മാനേജര്‍ മുതല്‍ മുകളിലേക്കുള്ള എക്സിക്യൂട്ടീവ് വിഭാഗത്തില്‍ കൊച്ചി മെട്രോയില്‍ നിലവില്‍ ജോലി ചെയ്യുന്നത് നൂറ്റിയെഴുപത് പേരാണ്. ഈ വിഭാഗത്തില്‍ നിന്നും യൂണിയനില്‍ ചേര്‍ന്നവര്‍ കുറച്ചു പേര്‍ മാത്രമാണ്. പക്ഷേ 400 ജീവനക്കാരുള്ള നോണ്‍ എക്സിക്യൂട്ടീവ് വിഭാഗത്തില്‍ നിന്ന് 250 ലേറെ പേര്‍ യൂണിയനില്‍ അംഗങ്ങളായി.
സി.ഐ.ടി.യു. അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രന്‍ പിള്ള യൂണിയന്റെ ലോഗോ പ്രകാശനം ചെയ്തു. സ്റ്റേഷന്‍ കണ്‍ട്രോളര്‍ കെ. ജയലാലാണ് യൂണിയന്‍ പ്രസിഡന്റ്. സ്റ്റേഷന്‍ എന്‍ജിനിയര്‍ എം. എം. സിബിയാണ് സെക്രട്ടറി.
കൊച്ചി മെട്രോ യാത്ര ആരംഭിച്ച് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് രാജ്യത്തെ മറ്റ് മെട്രോ യൂണിയനുകളുടെ ചുവട് പിടിച്ച് ജീവനക്കാരുടെ സംഘടന പ്രവര്‍ത്തനം ആരംഭിക്കുന്നത്.