മുംബൈ:
മുംബൈയിൽ നീണ്ടുനിൽക്കുന്ന കനത്ത മഴയെത്തുടർന്ന് 17 ഫ്ലൈറ്റുകളെങ്കിലും വഴിതിരിച്ചുവിട്ടിട്ടുണ്ട്. പല റോഡുകളിലും വെള്ളം നിറഞ്ഞതുകാരണം ഗതാഗതതടസ്സം നേരിടുകയാണ് മുംബൈയിലെ പല സ്ഥലങ്ങളും.
താനെ, റായ്‌ഗഢ്, മുംബൈ എനിവിടങ്ങളിൽ ശക്തികൂടിയ മഴ തുടരാനുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാവിഭാഗം അറിയിച്ചു.
കനത്ത മഴയെത്തുടർന്ന് കല്യാണിൽ നിന്നും കജ്‌റത്ത്, ഖോപ്പോളി എന്നിവിടങ്ങളിലേക്കുള്ള ട്രെയിൻ ഗതാഗതം നിർത്തിവെച്ചതായി സെൻട്രൽ റെയിൽവേ അധികാരികൾ അറിയിച്ചു.
ഐ.എം.ഡി. പ്രവചിച്ചതിനനുസരിച്ച് ഇടിമിന്നലോടുകൂടിയ കനത്ത മഴയും ഉണ്ടാവുമെന്നും,. കടലിനുസമീപത്ത് പോകുന്നത് ഒഴിവാക്കാനും, മരത്തിനടിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കാനും ജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും. ഏത് അടിയന്തിര സാഹചര്യത്തിലും 1916 ൽ വിളിക്കുക എന്നും, മുംബൈ കോർപ്പറേഷൻ ട്വിറ്ററിലൂടെ അറിയിച്ചു.