തൃശ്ശൂര്‍:
തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രമുഖ മലയാളം കവിയും വിവർത്തകനുമായ ആറ്റൂര്‍ രവിവര്‍മയ്ക്ക് (88) വിട. ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു.
തൃശ്ശൂര്‍ ജില്ലയിലെ ആറ്റൂര്‍ എന്ന ഗ്രാമത്തില്‍ 1930 ഡിസംബര്‍ 27 ന് കൃഷ്ണന്‍ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായി ജനനം. മലയാളത്തില്‍ ബിരുദാനന്തര ബിരുദം. വിവിധ ഗവണ്മെന്റ് കോളേജുകളില്‍ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
1996 ല്‍ ‘ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍’ എന്ന കൃതിക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.
സാഹിത്യ അക്കാദമി ജനറല്‍ കൌണ്‍സിലില്‍ 2002 മുതല്‍ 2007 വരെ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 1976 മുതല്‍ 1981 വരെ കോഴിക്കോട് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ ആയിരുന്നു.