27 C
Kochi
Friday, September 24, 2021
Home Tags Poems

Tag: Poems

റൂബാ ഇയാത്ത് – ജീവിതമെന്ന ആനന്ദം

#ദിനസരികള്‍ 1093   നിങ്ങള്‍ റൂബാ ഇയാത്ത് വായിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ തീര്‍‌ച്ചയായും വായിക്കണം. ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകങ്ങളെന്ന് ഞാന്‍ ചിന്തിക്കുന്നവയുടെ പട്ടികയില്‍ റൂബാ ഇയാത്തുണ്ട്. ഈ പുസ്തകത്തെക്കുറിച്ച് ഒരു കഥയുണ്ട്.ഓക്സ്‌ഫോര്‍ഡില്‍‌ നിന്നും ഇ ബി കോവല്‍ കണ്ടെടുത്ത കൈയ്യെഴുത്തു പ്രതിയില്‍ ആകെ നൂറ്റിയറുപത് ഗാഥകളുണ്ടായിരുന്നു. അതില്‍ നിന്ന്...

ഈ മണല്‍ക്കാട്ടിലീ മൂടല്‍ മഞ്ഞില്‍…….

#ദിനസരികള്‍ 1090   ചങ്ങമ്പുഴയുടെ നിഴലുകള്‍ എന്ന സമാഹാരത്തില്‍ പത്തൊമ്പതു ലഘുഗീതങ്ങളാണുള്ളത്. പത്തൊമ്പതു ചെമ്പനീര്‍പ്പൂവുകളെന്നു വേണം പറയാന്‍. അവ മൊട്ടിട്ട് വിരിഞ്ഞത് 1945 ല്‍ ആണെങ്കിലും ഇപ്പോഴും അവ സൌരഭ്യം ചുരത്തിക്കൊണ്ടിരിക്കുന്നു, ഒട്ടും പുതുമ മാറാതെ.കവിതകളിലേക്ക് കടക്കുന്നതിനു മുമ്പ് പുളിമാനയുടെ ഒരു അവതാരിക വായിക്കേണ്ടതുണ്ട്. അക്കാലത്ത് അവതാരികയെക്കുറിച്ച് “അവശതയുടെ ഒരു...

ചുള്ളിക്കാടിന്റെ സച്ചിദാനന്ദന്‍ കവിതകള്‍

#ദിനസരികള്‍ 1052   കവി – കവിത പരമ്പരയില്‍ പെടുത്തി ബോധി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് എന്റെ സച്ചിദാനന്ദന്‍ കവിതകള്‍. ബാലചന്ദ്രന്‍ ചുള്ളിക്കാട് തിരഞ്ഞെടുത്ത സച്ചിദാനന്ദന്റെ കവിതകളെയാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്. ഈ പുസ്തകത്തിന് പിന്നിലുള്ള ആശയം മലയാളികളെ സംബന്ധിച്ച് പുതുമയുള്ളതായിരുന്നു. “ഒരേ ഭാഷയില്‍ത്തന്നെ കാവ്യരചനയില്‍ ഏര്‍‌പ്പെട്ടിരിക്കുന്ന രണ്ടു കവികളുടെ ഹൃദയസമാനതയാണ്...

ബാലസാഹിത്യകൃതികളോ ദൈവസാഹിത്യകൃതികളോ?

#ദിനസരികള്‍ 1034   ഞാനേറ്റവും കുറവ് വായിച്ചിട്ടുള്ളത് ബാലസാഹിത്യമായിരിക്കണം. നമ്മുടെ കുട്ടിമാസികകള്‍ വായിച്ചിട്ടില്ലെന്നല്ല, ഒരു പക്ഷേ അതേ വായിച്ചിട്ടുള്ളു എന്നതാണ് പോരായ്മ. കൂട്ടത്തില്‍ കുട്ടിക്കാലത്ത് വായിച്ചതായി ഓര്‍‌മ്മിക്കുന്ന ഒരു പുസ്തകം സുമോദ് പി മാത്യു എന്ന പതിനാലുവയസുകാരന്‍ എഴുതിയ കുട്ടികളുടെ രാമായണമാണ്. ഒരു കുട്ടി, രാമായണം തന്റെ സ്വന്തം വാക്കുകളിലേക്ക്...

പ്രണാമം മഹാത്മാ!

#ദിനസരികള്‍ 897  കേരള സര്‍ക്കാര്‍ 2017 സെപ്തംബറില്‍ പ്രണാമം എന്ന പേരില്‍ മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള മലയാള കവിതകളുടെ ഒരു സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. എണ്‍പത്തിയെട്ടു പേജുള്ള ഈ പുസ്തകത്തില്‍ മഹാത്മയെക്കുറിച്ച് നാല്പതു കവികളുടെ രചനകളാണ് ഉള്‍‌‍പ്പെടുത്തിയിട്ടുള്ളത്. വള്ളത്തോളും ഉള്ളൂരും ശങ്കരക്കുറുപ്പുമടക്കമുള്ള പഴയ തലമുറയും ശ്രീകുമാരന്‍ തമ്പി, വാണിദാസ് എളയാവൂര്‍ മുതലായ...

പ്രമുഖ മലയാളം കവി ആറ്റൂര്‍ രവിവര്‍മയ്ക്ക് വിട

തൃശ്ശൂര്‍:തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രമുഖ മലയാളം കവിയും വിവർത്തകനുമായ ആറ്റൂര്‍ രവിവര്‍മയ്ക്ക് (88) വിട. ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു.തൃശ്ശൂര്‍ ജില്ലയിലെ ആറ്റൂര്‍ എന്ന ഗ്രാമത്തില്‍ 1930 ഡിസംബര്‍ 27 ന് കൃഷ്ണന്‍ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായി ജനനം. മലയാളത്തില്‍ ബിരുദാനന്തര ബിരുദം. വിവിധ ഗവണ്മെന്റ്...

പ്രയാണങ്ങള്‍, തുടര്‍ച്ചകള്‍!

#ദിനസരികള്‍ 802പഴയ പുസ്തകങ്ങള്‍ക്കിടയില്‍ കൌതുകംകൊണ്ട് വെറുതെ പരതി നോക്കുകയായിരുന്നു ഞാന്‍. പല തവണ വായിച്ചതും ഇനിയും വായിച്ചു തീരാത്തതും ഇനിയൊരിക്കലും വായിക്കാന്‍ സാധ്യതയില്ലാത്തതുമായ പുസ്തകങ്ങളുടെ ശേഖരം. പലതും ദ്രവിച്ചിരിക്കുന്നു. ചിലതിന്റെയൊക്കെ പേജുകള്‍ കീറിയിരിക്കുന്നു. പക്ഷേ കൂടുതല്‍ പുസ്തകങ്ങളും പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്നു. പഴയ കാല പത്രമാസികളുടെ പേജുകളാണ് പൊതിയാന്‍ ഉപയോഗിച്ചിരിക്കുന്നത്....

പ്രിയ കവികളേ ഇതിലേ ഇതിലേ!

#ദിനസരികള്‍ 792  ഇക്കാലങ്ങളില്‍ നമുക്കു ചുറ്റും ധാരാളം കവികളുണ്ട്. ധാരാളമെന്നു പറഞ്ഞാല്‍ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ധാരാളം. ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു കല്ലെടുത്ത് വെറുതെ മുകളിലേക്കെറിഞ്ഞാല്‍ അതു വന്നു വീഴുന്നത് ഏതെങ്കിലും കവിയുടെ തലയിലായിരിക്കുമെന്നുറപ്പിക്കാം. ഇപ്പോള്‍ കവികുലത്തിന്റെ എണ്ണത്തെക്കുറിച്ച് ഏകദേശം വ്യക്തമായല്ലോ! മറ്റു വിഭാഗക്കാര്‍ - കഥ, വിമര്‍ശനം,...