Fri. Jan 24th, 2025
റാഞ്ചി:

കോണ്‍ഗ്രസ് എം.എല്‍.എ. ഇമ്രാന്‍ അന്‍സാരിയോട് ‘ജയ് ശ്രീറാം’ വിളിക്കാന്‍ നിര്‍ബന്ധിച്ച് ബി.ജെ.പി മന്ത്രി സി.പി. സിങ്. ജാര്‍ഖണ്ഡിലെ നരഗവികസന വകുപ്പുമന്ത്രിയാണ് സി.പി. സിങ്.

ന്യൂസ് 18 ട്വിറ്ററില്‍ സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തിൽ നിയമസഭയ്ക്കു മുന്നില്‍ വച്ചായിരുന്നു സംഭവം, സിങ്ങും അന്‍സാരിയും തമ്മില്‍ തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും ചെയ്തു.

കോണ്‍ഗ്രസ് എം.എല്‍.എയുടെ കൈ പിടിച്ചുയര്‍ത്തിക്കൊണ്ട് ഇമ്രാന്‍ ഭായി ഒരു തവണ ജയ് ശ്രീം റാം വിളിക്കണമെന്ന് എനിക്കാഗ്രഹമുണ്ടെന്ന്, സി.പി. സിങ് അറിയിക്കുന്നു. ഇമ്രാന്റെ മുന്‍ഗാമികള്‍ രാമന്റെ ആളുകളായിരുന്നു, ബാബറിന്റെ ആളുകള്‍ ആയിരുന്നില്ലെന്നും സിങ് പറയുന്നുണ്ട്. നിങ്ങൾക്കെന്നെ ഭീഷണിപ്പെടുതാൻ കഴിയില്ലെന്ന് പറഞ്ഞായിരുന്നു, ഇമ്രാന്റെ ഇതിനോടുള്ള പ്രതികരണം.

ഒപ്പം, തൊഴിലും വൈദ്യുതിയും വികസനവുമാണ് രാജ്യത്തിന് ആവശ്യമെന്നും മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കേണ്ടായെന്നും ഇമ്രാന്‍, സിങ്ങിനോടു പറയുന്നു. നിങ്ങളുടെ മുന്‍ഗാമികള്‍ പോലും രാമനിലാണ് വിശ്വസിക്കുന്നതെന്നായിരുന്നു സിങ് ഇതിനോട് പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *