Mon. Dec 23rd, 2024

ക്രിക്കറ്റ് വേൾഡ് കപ്പിന്റെ സമയത്തു ഇന്ത്യന്‍ പേസ് ബൗളർ ജസ്‌പ്രീത് ബൂമ്രയുടെ മികവിനൊപ്പം വാർത്തയായിരുന്നു, അദ്ദേഹം ട്വിറ്ററിൽ ഫോളോ ചെയ്യുന്ന ഏക മലയാള നടിയായ അനുപമയും. ഇത് വലിയ വാര്‍ത്തയും ഗോസിപ്പുമായിരുന്നു.

ഇപ്പോൾ , തെലുങ്ക് സിനിമ രാക്ഷസുഡുവിന്‍റെ പ്രചാരണ പരിപാടിക്കിടെ ബൂമ്രയെ കുറിച്ച് അനുപയോട് ചോദ്യങ്ങളും ഉയർന്നു. പക്ഷെ, ഗോസിപ്പുകളോട് പ്രതികരിക്കാൻ താനില്ലെന്ന് പറഞ്ഞ് അനുപമ ഒഴിഞ്ഞുമാറുകയായിരുന്നു. ബുംറ ട്വിറ്ററില്‍ ഫോളോ ചെയ്തിരുന്ന 25 പേരില്‍ ഒരാളായിരുന്നു നടി അനുപമ പരമേശ്വരൻ. ബൂമ്രയുമായി തനിക്ക് സൗഹൃദം മാത്രമേയുള്ളൂവെന്ന് വ്യക്തമാക്കി അന്ന് അനുപമ രംഗത്തെത്തിയിരുന്നു. തുടർന്ന്, ബുംറ അനുപമയെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്യുകയും ചെയ്തിരുന്നു.

ഹിറ്റായ തമിഴ് ചിത്രം രാക്ഷസന്‍റെ തെലുങ്ക് റീമേക്കാണ് രാക്ഷസുഡു, ഇതിൽ ബെല്ലംകൊണ്ട ശ്രീനിവാസ് നായകനും അനുപമ പരമേശ്വരന്‍ നായികയുമാകുന്നു. തമിഴ് പതിപ്പിലെത്തിയ ശരവണന്‍ തന്നെയാണ് തെലുങ്കിലും ക്രിസ്റ്റഫര്‍ എന്ന സൈക്കോ വില്ലനായി എത്തുക. രാക്ഷസനില്‍ ഉണ്ടായിരുന്ന നിരവധി താരങ്ങൾ തെലുങ്ക് റീമേക്കിലും എത്തുന്നുണ്ട്. അടുത്ത മാസമായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക .

Leave a Reply

Your email address will not be published. Required fields are marked *