Wed. Jan 22nd, 2025
ന്യൂഡല്‍ഹി: വിവരാവകാശ നിയമ ഭേദഗതിയുടെ വിവാദ ബിൽ ചർച്ചയ്‌ക്കെതിരെ രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ വൻപ്രതിഷേധം. സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചു സഭയില്‍ ബഹളം തുടങ്ങിയ പ്രതിപക്ഷം, ബില്ലിന്റെ പകർപ്പുകൾ കീറിയെറിഞ്ഞു. ബില്‍ രാജ്യസഭാ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സഭയുടെ നടുത്തളത്തിലേക്ക്‌ ഒന്നടങ്കം ഇടിച്ചുകയറിയ പ്രതിപക്ഷാംഗങ്ങള്‍ ബഹളം വെച്ച് ചര്‍ച്ച തടസ്സപ്പെടുത്താന്‍ ശ്രമിച്ചു.

മുഖ്യ വിവരാവകാശ കമ്മീഷണറുടെയും , കമ്മീഷണര്‍മാരുടെയും ഇതുവരെയുണ്ടായിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവി എടുത്തു കളയുന്ന ഭേദഗതിയാണ് ഈ ബില്ലിലുള്ളത്. ഇത്, വിവരാവകാശ നിയമത്തെ അട്ടിമറിക്കലാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഭേദഗതി വഴി കമ്മീഷണര്മാരുടെ കാലാവധിയും ശമ്പളവും കേന്ദ്രസര്‍ക്കാരിന് തീരുമാനിക്കാനാവും. എന്നാൽ , ഈ ബില്ലിന് മറ്റു പ്രശനങ്ങളില്ലെങ്കിൽ ബിജു ജനതാദളും ഇതുവരെ ഡി.എം.കെ.യും വൈ.എസ്.ആർ. കോണ്‍ഗ്രസും പിന്തുണ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *