Thu. Jan 23rd, 2025
തിരുവനന്തപുരം: ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ആറ്റിങ്ങലില്‍ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2000, 200, 500 രൂപയുടെ കള്ളനോട്ടുകെട്ടുകളായിരുന്നു അവയിലുണ്ടായിരുന്നത്. ഈ സംഘത്തിലെ ഒരാളെ കോഴിക്കോടു നിന്ന് പൊലീസ് പിടികൂടി. ആറ്റിങ്ങൽ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ നടന്ന ഈ കള്ളനോട്ടു വേട്ടയിൽ നിരവധി നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തു.
ഫറോക്ക് സ്വദേശിയായ ഷമീര്‍ സംഭവത്തിലെ മുഖ്യപ്രതി എന്ന് പൊലീസ് അറിയിച്ചു. ആറ്റിങ്ങലില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 12 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും ഷമീറിന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അച്ചടിച്ച നോട്ടുകൾ കോഴിക്കോടു നിന്ന് ആറ്റിങ്ങലിലേക്ക് വിതരണത്തിനായി കൊണ്ടുവരവെയാണ് ഷമീറും സംഘവും പൊലീസ് വലയിലായത്.

പിടിയിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് കോഴിക്കോട് ഫറോക്കിൽ നിന്ന് 2,40,000 രൂപയുടെ കള്ളനോട്ട് പിടികൂടിയത്. കള്ളനോട്ട് കൈവശം സൂക്ഷിച്ചിരുന്ന ഫറോക്ക് സ്വദേശി റഷീദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *