Thu. Jan 9th, 2025
തിരുവനന്തപുരം:

നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന പി.എസ്.സിയെ തകര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി.എസ്.സി യെക്കുറിച്ച് യുവജനങ്ങളില്‍ അങ്കലാപ്പ് സൃഷ്ടിക്കുന്ന ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലെ രണ്ട് വിദ്യാര്‍ഥികള്‍ കോളജില്‍ നിന്ന് പി.എസ്.സി. പരീക്ഷ എഴുതി സ്ഥാനം നേടിയെന്നാരോപിച്ച് വലിയ പ്രചരണങ്ങളാണ് നടക്കുന്നത് .എന്നാല്‍ വസ്തുത അതല്ലായിരുന്നു എന്ന് പിന്നീട് വ്യക്തമായി. ഇതിന്റെ പേരില്‍ ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയെ തകര്‍ക്കാന്‍ അനുവദിക്കില്ല. ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് പി.എസ്.സിയ്ക്ക് കിട്ടിയിരിക്കുന്നത്.ഇതിനിടെയാണ് ഇത്തരം കുപ്രചരണങ്ങള്‍ നടത്തുന്നത്. ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്നതിനായി ഭാഗമായി കാണണം

് പൊതുവിദ്യാഭ്യാസത്തെ തകര്‍ത്ത് സ്വകാര്യ വിദ്യാഭ്യാസ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെറ്റായ പ്രവണത ഉണ്ടായാല്‍ ആ സ്ഥാപനത്തെ ഇല്ലാതാക്കുന്ന സമീപനം സ്വീകരിക്കാനാവില്ല, എലിയെപ്പേടിച്ച് ഇല്ലം ചുടാന്‍ ആവില്ല , പോരായ്മകള്‍ പരിഹരിക്കാനുള്ള ശ്രമം എല്ലാവരുടെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അതിനുപകരം കോളേജിലെ ഇല്ലാതാക്കാനുള്ള ശ്രമം ചില കോണുകളില്‍ നിന്നും ഉയര്‍ന്നു വരുന്നത് ഗൗരവമായി കാണണമെന്നും ഇത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശരിയായ വിമര്‍ശനങ്ങള്‍ തുറന്ന മനസോടെ സ്വീകരിക്കും .തിരുത്തേണ്ട കാര്യമുണ്ടെങ്കില്‍ തീരുത്തുമെന്നും ,അധികാരത്തിലെത്തിയപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ സമയബന്ധിതമായി പാലിക്കാനാണ് ശ്രമിക്കുന്നതതെന്ന് അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 1,10000 നിയമനങ്ങള്‍ പിഎസ്‌സി വഴി നടന്നു. 22000 തസ്തികകള്‍ ഇതിനകം സൃഷ്ടിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളും കൂടുതല്‍ കാര്യക്ഷമതയും വിശ്വാസ്യതയും ഉള്ള സ്ഥാപനമാണ് പി.എസ്.സി. പുറത്തുനിന്നുള്ള ഒരു ഇടപെടലും പരീക്ഷാ നടത്തിപ്പിലോ നിയമനത്തിലോ ഇല്ല. മറ്റ് പല സംസ്ഥാനങ്ങളിലും അങ്ങനെ അല്ല. കുറ്റമറ്റ പ്രവര്‍ത്തനമാണ് പി.എസ്.സിയുടെ വിശ്വാസ്യതയുടെ അടിസ്ഥാനമെന്നും പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന കോളേജുകളില്‍ ഒന്നാണ് യൂണിവേഴ്‌സിറ്റി കോളേജ്.. അക്കാദമികളില്‍ ഒന്നാംസ്ഥാനത്താണ് കോളേജ് . ഗ്രേഡ് നാക് അക്രഡിറ്റേഷന്‍ കോളേജിനുണ്ട്. 18 ഡിഗ്രി കോഴ്‌സുകള്‍, 20 പിജി കോഴ്‌സുകള്‍ 17 ഗവേഷണ ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയവ കോളേജില്‍ ഉണ്ട്. 3290 വിദ്യാര്‍ത്ഥികളുടെ പഠിക്കുന്നുണ്ട്. ഏറ്റവും മിടുക്കരായ വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടുന്നത്.കോളേജില്‍ നിര്‍ഭാഗ്യകരമായ പ്രശ്‌നം ഉണ്ടായി. എന്നാല്‍ അക്രമികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *