Wed. Jan 22nd, 2025
വാഷിംഗ്‌ടൺ:

അമേരിക്കൻ സന്ദർശനത്തിനിടെ വിവാദ പരാമർശവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പുല്‍വാമ ആക്രമണം നടത്തിയത് തദ്ദേശീയനായ യുവാവാണ്, പാക്കിസ്ഥാനിൽ മാത്രമല്ല ഇന്ത്യയിലിമുണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ എന്നും ഖാൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന 40 സി.ആര്‍.പി.എഫ്. ജവാന്‍മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത തീവ്രവാദ സംഘടനയാണ് ജെയ്‌ഷെ മുഹമ്മദ്. കശ്മീരിലെ ഇന്ത്യൻ സൈന്യത്തിന്റെ പീഡനങ്ങൾ സഹിക്കവയ്യാതെ ഭീകരാക്രമണത്തിൽ ഏർപ്പെട്ട യുവാവായിരുന്നു ചാവേറാക്രമണം നടത്തിയതെന്നും ഇമ്രാൻഖാൻ കുറ്റപ്പെടുത്തി. ഇന്ന് ഭീകരതയ്ക്കെതിരെ പാക്കിസ്ഥാൻ നടപടികൾ സ്വീകരിച്ചു വരുന്നു എന്നാൽ കാര്യങ്ങൾ വളരെ എളുപ്പമല്ല, അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *