Fri. Apr 19th, 2024
തിരുവനന്തപുരം:

 

തിരുവനന്തപുരത്ത് അമ്പൂരിയിൽ യുവതിയെ കൊന്ന് മൃതദേഹം കുഴിച്ചിട്ട കേസില്‍ പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി അഖിലും സഹോദരനും സുഹൃത്തുമാണ് പോലീസിന്റെ പിടിയിലായത്. പൂവാര്‍ സ്വദേശി രാഖി (30)യുടെ മൃതദേഹമാണ് അമ്പൂരി തട്ടാന്‍മുക്കില്‍ അഖിലിന്റെ, നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ പിന്‍ഭാഗത്തു നിന്നു കണ്ടെത്തിയത്.

എ​റ​ണാ​കു​ള​ത്ത് കോ​ൾ​സെന്റർ ജീ​വ​ന​ക്കാ​രി​യാ​യ രാ​ഖി​യെ ക​ഴി​ഞ്ഞ ജൂ​ൺ 21 മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. ഓ​ഫീ​സി​ലേ​ക്കെ​ന്നു പ​റ​ഞ്ഞ് വീ​ടു​വി​ട്ട രാ​ഖി പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യി​ല്ല. യുവതിയുടെ തിരോധാനത്തെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. രാഖിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരി സ്വദേശിയായ അഖിലിനെ നിരന്തരമായി വിളിച്ചിരുന്നു എന്ന വിവരം കിട്ടിയത്. അതേത്തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി പ്രദേശത്ത് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *