Mon. Dec 23rd, 2024
പാക്കിസ്ഥാന്‍ :

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍.അറസ്റ്റിനുശേഷം സയീദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ലാഹോറില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പാക്കിസ്ഥാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് .

പാകിസ്ഥാനില്‍ സയീദിനെതിരെ 23 ഓളം ഭീകരാക്രമണ കേസുകള്‍ നിലവിലുണ്ട.് മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ സയീദിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ പലവട്ടം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടിയൊന്നും സ്വീകരിച്ചില്ല.പാക്കിസ്ഥാന്‍ പ്രസിഡന്റ് ഇമ്രാന്‍ഖാന്‍ വൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്നതിതിന്റെ തൊട്ടുമുന്‍പാണ് അറസ്റ്റ്. ഈ സന്ദര്‍ശനത്തിനു പിന്നില്‍ രണ്ടു രാജ്യങ്ങള്‍ തമ്മിലുളള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

ദീര്‍ഘകാലത്തെ രാജ്യാന്തര സമ്മര്‍ദത്തെ തുടര്‍ന്ന് ഈ മാസം ആദ്യം ഹാഫിസിനെതിരെ പാകിസ്ഥാന്‍ ഭീകരാക്രമണം കുറ്റം ചുമത്തിയിരുന്നു .ഭീകരാക്രമണങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു, കള്ളപ്പണം വെളുപ്പിക്കുന്ന തുടങ്ങിയ കുറ്റകൃത്യങ്ങളാണ്‌സയീദിന്മേല്‍ ചുമത്തിയിരിക്കുന്നത് .പാകിസ്ഥാന്‍ പഞ്ചാബിലെ കൗണ്ടര്‍ ടെററിസം വിഭാഗമാണ് ഓഫീസിനെതിരെയുള്ള കുറ്റങ്ങള്‍ ചുമത്തിയത.

2017 കാസയും 4 കൂട്ടാളികളെയും അറസ്റ്റ് ചെയ്തിരുന്നു എന്നാല്‍ 11 ശേഷം ഇവരെ വെറുതെ വിടുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *