ഡൽഹി:
ഓഫീസിൽ ആവശ്യത്തിനായുള്ള കമ്പ്യൂട്ടർ, മൊബൈൽ ഫോൺ , ഇന്റർനെറ്റ് എന്നിവയിൽ കൂടെ സർക്കാർ ഉദ്യോഗസ്ഥർ സ്വകാര്യമായ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് കർശന നിർദ്ദേശം. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഉത്തരവ് പുറത്തു വിട്ടത്.
രഹസ്യ് സ്വഭാവമുള്ള വെബ്സൈറ്റുകളിൽ കേറരുതെന്നും നിർദേശമുണ്ട്.
ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ 24 പേജുള്ള കുറിപ്പില്‍ ഉദ്യോഗസ്ഥര്‍, കരാര്‍ ജീവനക്കാര്‍ തുടങ്ങി ആരുംതന്നെ ഔദ്യോഗികവിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കരുതെന്നും പറയുന്നു. സുരക്ഷാവീഴ്ച പ്രതിരോധിക്കാനും സര്‍ക്കാരിന്റെ വിവരങ്ങള്‍ ചോരുന്നില്ലെന്ന് ഉറപ്പാക്കാനുമാണ് നടപടി.
സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നുഴഞ്ഞുകയറി രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ വിദേശത്തുനിന്നു ദിവസേന ശരാശരി 30 ശ്രമങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകള്‍.
ഔദ്യോഗിക ജോലികള്‍ക്കു വീട്ടിലെ വൈ-ഫൈ ഉപയോഗിക്കുമ്ബോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും കുറിപ്പിലുണ്ട്. ഒട്ടേറെ ഉദ്യോഗസ്ഥര്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും കംപ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകളുള്ള വെബ്‌സൈറ്റുകളില്‍ അറിയാതെ പ്രവേശിക്കുന്നുണ്ടെന്നും മന്ത്രാലയം പറയുന്നു.
ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശങ്ങള്‍
* ഗൂഗിള്‍ഡ്രൈവ് പോലുള്ള സ്വകാര്യ സേവനങ്ങളില്‍ സര്‍ക്കാരിന്റെ രഹസ്യവിവരങ്ങള്‍ സൂക്ഷിക്കരുത്. വിവരങ്ങള്‍ നഷ്ടപ്പെട്ടാല്‍ നിയമനടപടിക്കു വിധേയരാകേണ്ടി വരും.
* പെന്‍ഡ്രൈവ്, സി.ഡി. പോലുള്ള സംഭരണ ഉപകരണങ്ങളിലേക്ക് രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പകര്‍ത്തുമ്ബോള്‍ അവ കോഡുഭാഷയിലേക്കു മാറ്റണം.
* സ്ഥാപനം അനുവദിച്ചിട്ടുള്ള സംഭരണ ഉപകരണങ്ങളില്‍ മാത്രമേ ഇത്തരം വിവരങ്ങള്‍ ശേഖരിച്ചുവെക്കാവൂ.
* അനുമതിയില്ലാതെ ഇത്തരം ഉപകരണങ്ങള്‍ ഓഫീസിനു പുറത്തേക്കു കൊണ്ടുപോകരുത്.
* രഹസ്യവിവരങ്ങള്‍ ഇ-മെയിലായി അയയ്ക്കരുത്.
* ഔദ്യോഗിക ഇ-മെയില്‍ അക്കൗണ്ടുകള്‍ക്ക് പൊതു വൈ-ഫൈ വഴി ഉപയോഗിക്കരുത്.