Wed. Jan 22nd, 2025
മുംബൈ:

ടി .വി ചാനല്‍ അവതാരികയ്ക്ക് അശ്ലീല സന്ദേശങ്ങളയച്ച 40കാരന്‍ അറസ്റ്റിലായി. മുംബയിലെ പ്രമുഖ ചാനലിലെ അവതാരികയാണ് പരാതിക്കാരി. ബംഗാള്‍ സ്വദേശി അതനു രവീന്ദ്ര കുമാര്‍ (40) ആണ് പിടിയിലായത്. ഫെയ്സ്ബുക്കിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനെ തുടര്‍ന്ന് ഇയാളെ അവതാരിക ബ്ലോക് ചെയ്തെങ്കിലും മൂന്നു പ്രൊഫൈലുകള്‍ കൂടി ആരംഭിച്ച്‌ സന്ദേശങ്ങള്‍ അയക്കുന്നത് ഇയാള്‍ തുടരുകയായിരുന്നു. ‌അവതാരിക ഇക്കാര്യം ഭര്‍ത്താവിനെ അറിയിച്ചതിനെ തുടര്‍ന്ന് യുവാവിനെ ശാസിച്ചെങ്കിലും പിന്‍മാറിയില്ല. ഇതോടെ പൊലീസിന് പരാതി നല്‍കുകയായിരുന്നു.

By Ishika

Leave a Reply

Your email address will not be published. Required fields are marked *