Mon. Dec 23rd, 2024
മുംബൈ:

കാഴ്ചശേഷി ഇല്ലാത്തവർക്ക് ഇന്ത്യൻ കറൻസി തിരിച്ചറിയാനുള്ള ആപ്പ് ഉടൻ പുറത്തിറക്കും. നിലവില്‍ ലഭ്യമായുള്ള 10, 20, 50, 100, 200, 500, 2000 തുടങ്ങിയ നോട്ടുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍ തയ്യാറാക്കാനാണ് റിസേർവ് ബാങ്കിന്റെ നീക്കം.

ഇതിനായി ടെക് കമ്ബനികളില്‍ നിന്ന് റിസര്‍വ് ബാങ്ക് താല്‍പര്യപത്രം ക്ഷണിച്ചു. മഹാത്മാ ഗാന്ധി സീരിസിലുളളതും പുതിയ മഹാത്മ ഗാന്ധി സീരീസിലുളളതുമായ കറന്‍സി നോട്ടുകള്‍ മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പിടിച്ചാല്‍ ഓഡിയോ നോട്ടിഫിക്കേഷനായി വ്യക്തികള്‍ക്ക് കറന്‍സിയുടെ മൂല്യമേതെന്ന് വ്യക്തമാക്കി നല്‍കുന്ന ആപ്ലിക്കേഷന്‍ നിര്‍മിച്ചുനല്‍കണമെന്നാണ് റിസര്‍വ് ബാങ്ക് താല്‍പര്യ പത്രത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. അന്ധരും, കാഴ്ചാപരിമിതി നേരിടുന്നവരുമായ 80 ലക്ഷം പേരാണ് രാജ്യത്ത് ഉള്ളത്.

By Ishika

Leave a Reply

Your email address will not be published. Required fields are marked *