Mon. Dec 23rd, 2024

ബംഗളുരു :

ഒരു ഇടവേളക്കു ശേഷം ക​ർ​ണാ​ട​ക​യി​ൽ വീ​ണ്ടും രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി. എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മിയുടെ സഖ്യ സ​ർ​ക്കാ​രി​നു ഭീ​ഷ​ണി ഉ​യ​ർ​ത്തി കോ​ൺ​ഗ്ര​സി​ൽ​നി​ന്നും ജെ​.ഡി.​എ​സി​ൽ​നി​ന്നും 12 എം​എ​ൽ​എ​മാ​ർ രാ​ജി​ക്കൊ​രു​ങ്ങു​ന്നു. രാജിവയ്ക്കുന്നതിനായി എം.എല്‍.എമാര്‍ കര്‍ണാടക നിയമസഭ സ്പീക്കറുടെ ഓഫീസില്‍ എത്തിയിട്ടുണ്ട്.

എ.ഐ.സി.സി നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരം കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ വിധാന്‍ സഭയിലെത്തി രാജിവെക്കാൻ തയ്യാറായി വന്ന മൂന്നു എം.എൽ. എ മാരെ അനുനയിപ്പിച്ചു തിരികെ കൊണ്ടുപോയിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബി.ജെ.പി വന്‍ജയം നേടുകയും വന്‍ഭൂരിപക്ഷത്തോടെ മോദി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തപ്പോള്‍ തന്നെ കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ വീഴും എന്ന അഭ്യൂഹം ശക്തമായിരുന്നു.

മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​ലാ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ 12 ഭ​ര​ണ​പ​ക്ഷ എം​എ​ൽ​എ​മാ​ർ രാ​ജി​വ​യ്ക്കു​ന്ന​തോ​ടെ കു​മാ​ര​സ്വാ​മി സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ​മാ​കും.

എന്നാൽ എം.എല്‍.എ മാര്‍ ആരും രാജിവയ്ക്കില്ലെന്ന് ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് ക​ര്‍​ണാ​ട​ക​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന എ​.ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ ക​ർ​ണാ​ട​ക​യി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.

കൂടുതല്‍ എംഎല്‍എമാരെ രാജിവയ്പ്പിച്ച് സര്‍ക്കാരിനെ സഭയില്‍ ന്യൂനപക്ഷമാക്കാനുള്ള നീക്കമാണ് ബിജെപി ഇപ്പോള്‍ നടത്തുന്നത്. ആദ്യം കര്‍ണാടകയിലും പിന്നീട് മധ്യപ്രദേശിലും ഇതേ രീതിയില്‍ അധികാരം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി.

Leave a Reply

Your email address will not be published. Required fields are marked *