Thu. Mar 28th, 2024

ലണ്ടൻ:

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിൽ ഇന്ത്യ ഉജ്ജ്വല വിജയം നേടിയിട്ടും ശ്രദ്ധ നേടിയത് 87 കാരിയായ ചാരുലത പട്ടേൽ എന്ന മുത്തശ്ശിയാണ്. ബർമിംഗ്ഹാമിൽ വെച്ച് നടന്ന മത്സരം കാണാൻ വീൽ ചെയറിൽ ഇരുന്നാണ് മുത്തശ്ശി എത്തിയത്. വീൽ ചെയറിൽ ഇരുന്നു കൊണ്ട് വുവുസലെ ഊതിക്കൊണ്ട് ഇന്ത്യയ്ക്ക് വേണ്ടി ആർപ്പു വിളിച്ച മുത്തശ്ശി ഇപ്പൊൾ സോഷ്യൽ മീഡിയയിലും താരമാണ്. ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയും കളിയിലെ താരമായ രോഹിത് ശർമയും ചേർന്ന് മുത്തശ്ശിയെ കാണാനും ആശംസകൾ അറിയിക്കാനും ചെന്നതും വൈറലായ ചിത്രങ്ങളായിരുന്നു.

ഈ പ്രായത്തിലും ലോക കപ്പ് കാണാനുള്ള ആവേശവും ക്രിക്കറ്റിനോടുള്ള ഇഷ്ടവും കൈവിടാതെ സ്റ്റേഡിയത്തിലെത്തിയ മുത്തശ്ശിക്കുവേണ്ടിയാണ് അമൂലിന്റെ ഏറ്റവും പുതിയ ഡൂഡിൽ. അമൂൽ ഗേളിന്റെ അടുത്ത് വുവുസുലെ ഊതി ഇരിക്കുന്ന മുത്തശ്ശി യാണ് ഡൂഡിലിൽ. ഗ്രാൻഡ് മദർ ഓഫ് ഇന്ത്യ എന്ന് പേരിട്ടിരിക്കുന്ന ഈ ഡൂഡിൽ ഇപ്പൊൾ സോഷ്യൽ മാധ്യമങ്ങളിൽ തരംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *