Wed. Apr 24th, 2024
ചെന്നൈ:

 

അനധികൃതമായി പണം കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പു റദ്ദാക്കിയ തമിഴ്‍നാട്ടിലെ വെല്ലൂര്‍ ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് അടുത്ത മാസം അഞ്ചിനു നടക്കും.

ഡി.എം.കെ. സ്ഥാനാര്‍ത്ഥിയായിരുന്ന കതിര്‍ ആനന്ദിന്റെ വസതിയില്‍ നിന്നും, ഗോഡൗണില്‍ നിന്നുമായി 12 കോടി രൂപയോളം ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു.

തുടര്‍ന്ന് ഡി.എം.കെ. സ്ഥാനാര്‍ത്ഥിയെ മാത്രം അയോഗ്യനാക്കി തിരഞ്ഞെടുപ്പ് നടത്തണമെന്ന അണ്ണാ ഡി.എം.കെയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *