Sun. Dec 22nd, 2024

ബെ​ലൊ ഹോ​റി​സോ​ണ്ട:

അ​ർ​ജ​ന്‍റീ​ന​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് ബ്ര​സീ​ൽ കോ​പ്പ അ​മേ​രി​ക്ക​യു​ടെ ഫൈ​ന​ലി​ലേ​ക്ക് കടന്നു.

ഇരുപകുതികളില്‍ നിന്നായി ഓരോ ഗോള്‍ വീതം നേടിയ ബ്രസീല്‍ എല്ലാ അര്‍ത്ഥത്തിലും അര്‍ജന്‍റീനയെ അപ്രസക്തരാക്കിയ പ്രകടനമാണ് നടത്തിയത്.

ഗ​ബ്രി​യേ​ല്‍ ജീ​സ​സ്, റോ​ബ​ര്‍​ട്ടോ ഫെ​ര്‍​മി​നോ എ​ന്നി​വ​രാ​ണ് ബ്ര​സീ​ലി​നാ​യി അ​ർ​ജ​ന്‍റൈ​ൻ വ​ല​കു​ലു​ക്കി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 19ാം മി​നി​റ്റി​ല്‍ ഗ​ബ്രി​യേ​ല്‍ ജീ​സ​സാ​ണ് ബ്ര​സീ​ലി​നാ​യി അ​ക്കൗ​ണ്ട് തു​റ​ന്ന​ത്.

തി​രി​ച്ച​ടി​ക്കാ​ന്‍ അ​ര്‍​ജ​ന്‍റീ​ന കി​ണ​ഞ്ഞു പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും ബ്ര​സീ​ലി​യ​ന്‍ പ്ര​തി​രോ​ധം വി​ല​ങ്ങു​ത​ടി​യാ​യി. ആ​ദ്യ പ​കു​തി​യി​ല്‍ ഒ​പ്പ​മെ​ത്താ​നു​ള്ള സു​വ​ര്‍​ണാ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും അ​ര്‍​ജ​ന്‍റീ​ന​യ്ക്ക് അ​ത് ഗോ​ളാ​ക്കാ​നാ​യി​ല്ല.

മ​ത്സ​ര​ത്തി​ന്‍റെ 71-ാം മി​നി​റ്റി​ലാ​ണ് ബ്ര​സീ​ലി​ന്‍റെ ര​ണ്ടാം ഗോ​ള്‍ പി​റ​ന്ന​ത്. റോ​ബ​ര്‍​ട്ടോ ഫെ​ര്‍​മി​നോ​യു​ടെ വ​ക​യാ​യി​രു​ന്നു ഗോ​ള്‍.

ഒ​രി​ക്ക​ൽ കൂ​ടി ത​നി​ക്കും നീ​ല​പ്പ​ടയ്​ക്കു​മാ​യി ആ​ർ​ത്തു​വി​ളി​ച്ച​വ​രു​ടെ മു​ന്നി​ൽ രാ​ജ്യാ​ന്ത​ര കി​രീ​ട​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പു​മാ​യി മെ​സി​യെ​ന്ന ഫു​ട്ബോ​ൾ ലോ​ക​ത്തെ രാ​ജ​കു​മാ​ര​ന് ത​ല​കു​നി​ച്ച് മ​ട​ങ്ങേ​ണ്ടി വ​ന്നു.

Leave a Reply

Your email address will not be published. Required fields are marked *