Thu. Apr 25th, 2024

ഇറ്റാലിയന്‍ ഇതിഹാസം ബഫണ്‍ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്ത ഒരു ചിത്രം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ബഫണ്‍ കാറോടിക്കുന്ന ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രം സൂം ചെയ്യുമ്പോൾ സൂപ്പര്‍ താരം ഒട്ടേറെ ട്രാഫിക്ക് നിയമങ്ങള്‍ തെറ്റിച്ചതായി കാണാം. ഒന്നാമതായി സീറ്റ് ബെല്‍റ്റ് ഇടാതെയാണ് താരം വാഹനമോടിക്കുന്നത്.

രണ്ടാമതായി 155 km/h ആണ് ബഫണ്‍ വാഹനമോടിക്കുന്നത്. ഇറ്റാലിയന്‍ നിയമങ്ങള്‍ അനുസരിച്ച് അനുവദനീയമായ സ്പീഡ് 130km/h മാത്രമാണ്. ഒരു കൈ മാത്രം സ്റ്റിയറിങ് വീലില്‍ വെച്ച് വാഹനമോടിക്കുന്ന ബഫണിനെ ചിത്രത്തില്‍ വ്യക്തമായി കാണാം. യുവന്റസ് വിട്ടതിനുശേഷം കഴിഞ്ഞ സീസണില്‍ പി.എസ്ജിക്ക് വേണ്ടിയായിരുന്നു ബഫൺ കളിച്ചത്. എന്നാല്‍ സീസണ്‍ അവസാനത്തോടെ കരാര്‍ അവസാനിച്ച ബഫണിന് പുതിയ കരാര്‍ ലഭിച്ചിരുന്നില്ല. ഇറ്റാലിയന്‍ ഇതിഹാസം സീരി എയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *