25 C
Kochi
Sunday, July 25, 2021

Daily Archives: 11th June 2019

ന്യൂഡൽഹി:  ഉത്തർപ്രദേശ് പോലീസ് അറസ്റ്റു ചെയ്ത പത്രപ്രവർത്തകൻ പ്രശാന്ത് കനോജിയയെ വിട്ടയയ്ക്കാൻ സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു.ജസ്റ്റിസ്സുമാരായ ഇന്ദിര ബാനർജിയും, അജയ് രസ്തോഗിയുമടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് കനോജിയയെ ഉടൻ തന്നെ ജാമ്യത്തിൽ വിട്ടയയ്ക്കാൻ ഉത്തരവിട്ടത്.ഒരു വ്യക്തിയുടെ സ്വാതന്ത്യ്രം അലംഘനീയവും, മാറ്റം വരുത്താൻ പാടില്ലാത്തതുമാണെന്നും, അത് ഭരണഘടന ഉറപ്പുനൽകുന്നതാണ്, അതിനെ മറികടക്കാൻ പാടില്ലാത്തതാണെന്നും ഈ കേസിന്റെ വാദം കേട്ടുകൊണ്ട് ജസ്റ്റിസ് ബാനർജി പറജ്ഞു.ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ ട്വിറ്ററിലൂടെ...
അഗർത്തല : ത്രിപുരയിൽ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്നു പ​രാ​തി ന​ൽ​കി​യ യുവതിയെ ഒ​ടു​വി​ൽ എം.​എ​ൽ​.എ തന്നെ വി​വാ​ഹം ചെ​യ്തു. ത്രി​പു​ര​യി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ ഐ.​പി​.എ​ഫ്.ടി പാർട്ടിയുടെ എം.​എ​ൽ.​എ ധ​ന​ഞ്ജ​യ് ത്രി​പു​ര​യാ​ണ് ത​നി​ക്കെ​തി​രേ പീ​ഡ​ന പ​രാ​തി​ന​ൽ​കി​യ യുവതിയെ​ത്ത​ന്നെ വിവാഹം ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച പഴയ അഗർത്തലയിലുള്ള ചതുർദാസ് ദേവത ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നതെന്ന് ​ധ​ന​ഞ്ജ​യ് ത്രി​പു​ര​യുടെ അഭിഭാഷകൻ അമിത് ദെബ്ബർമ്മ അറിയിച്ചു.കഴിഞ്ഞ മേ​യ് 20നാ​ണ് എം.എൽ.എ ക്കെതിരെ പീഡനത്തിന് യുവതി...
ന്യൂഡൽഹി:  ആദായ നികുതി വകുപ്പിലെ പന്ത്രണ്ട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. ചീഫ് കമ്മീഷണര്‍, പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ തുടങ്ങി ഉയര്‍ന്ന തസ്തികകളില്‍ സേവനം അനുഷ്ഠിക്കുന്ന മുതിര്‍ന്ന പന്ത്രണ്ട് ആദായ നികുതി ഉദ്യോഗസ്ഥരോടാണ് നിര്‍ബന്ധിത വിരമിക്കല്‍ സ്വീകരിക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രലയം ഉത്തരവിട്ടത്.ധനകാര്യ മന്ത്രാലയത്തിന്റെ റൂള്‍ 56 പ്രകാരം നിര്‍ബന്ധിത വിരമിക്കല്‍ സ്വീകരിക്കാനാണ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. അഴിമതി, അളവില്‍ കവിഞ്ഞു സ്വത്ത് സമ്പാദിക്കല്‍, ലൈംഗിക...
ന്യൂഡൽഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ, ജി 7 ഉച്ചകോടിക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ക്ഷണിച്ചു. ആഗസ്റ്റ് 25 മുതല്‍ 27 വരെ ഫ്രാന്‍സില്‍ നടക്കുന്ന ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. റഫാല്‍ വിവാദത്തിനു ശേഷമുള്ള മോദിയുടെ ആദ്യ ഫ്രാന്‍സ് യാത്രയാണിത്. ഇന്ത്യയ്ക്ക് ഫ്രാന്‍സ് റഫാല്‍ യുദ്ധ വിമാനങ്ങള്‍ നല്‍കാനിരിക്കയാണ് പ്രധാനമന്ത്രിക്കുള്ള ക്ഷണം എന്നതും ശ്രദ്ധേയമാണ്.യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ജി-7 കൂട്ടായ്മയിലുള്ളത്....
തിരുവനന്തപുരം:  ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ എ.കെ.ആന്റണിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന മോശം പരാമര്‍ശങ്ങള്‍ അംഗീകരിക്കില്ലെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇതില്‍ പങ്കുണ്ടെങ്കില്‍ ശക്തമായ നടപടി ഉണ്ടാകും. അദ്ദേഹത്തെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനു പിന്നില്‍ ഗൂഢ ലക്ഷ്യമാണുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.തിരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം എ.കെ. ആന്റണിയില്‍ കെട്ടിവെക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. ഇക്കാര്യം ഇത് ഒരു കാരണവശാലും അനുവദിക്കില്ല. ഇത്തരക്കാരുടെ രഹസ്യ അജണ്ടകള്‍...